കകകക കമ്പനി കയറ്റി വിട്ട ഗ്രേറ്റ് ഇന്ത്യൻ ഞണ്ടുകൾ

കകകക കമ്പനി കയറ്റി വിട്ട ഗ്രേറ്റ് ഇന്ത്യൻ ഞണ്ടുകൾ
Mar 2, 2023 04:09 PM | By PointViews Editr

കേരളത്തിലെ ഒരു സമുദ്രോൽപ്പന്ന കയറ്റുമതി കമ്പനിക്ക് അമേരിക്കയിൽ നിന്ന് ഒരു ഓർഡർ കിട്ടി. 10,000 ജീവനുള്ള ഞണ്ടുകളെ അയച്ചു കൊടുക്കണമെന്നായിരുന്നു ഓർഡർ. കേരള കമ്പനി ഞണ്ടുകളെ പിടിച്ച് പെട്ടികളിൽ നിറച്ചു വിമാനത്തിൽ കയറ്റി അയച്ചുകൊടുത്തു. വിമാനത്തിൽ നിന്ന് പെട്ടികൾ എല്ലാം പുറത്തിറക്കി പരിശോധിച്ചപ്പോൾ ഒരു പെട്ടി അടയ്ക്കാത്ത നിലയിൽ കണ്ടെത്തി.

ഓർഡർ അയച്ച സായിപ്പിന് ടെൻഷനായി. സായിപ്പ് നേരേ കേരളാവിലെ കമ്പനിയിലേക്ക് വിളിച്ചു. സായിപ്പ് ചൂടായി, അലറി - എന്തൊരു നോൺ സെൻസാണ് ഹേ... ജീവനുള്ള ഞണ്ടുകളെ അയക്കുമ്പോൾ പെട്ടി അടയ്ക്കണമെന്നറിയില്ലേ, തുറന്നിരുന്നാൽ ഇവറ്റകൾ ചാടി പോകില്ലേ? ഇത്രയ്ക്ക് അശ്രദ്ധമായാണോ കാര്യങ്ങൾ ചെയ്യുന്നത്? ഒരു ഞണ്ടെങ്കിലും നഷ്ടപ്പെട്ടാൽ നയാ പൈസ തരില്ല പറഞ്ഞേക്കാം....

ഇതു കേട്ട് കകകകക (കേരള ക്രാബ് കയറ്റുമതി കറക്ക് കമ്പനി )മുതലാളി പറഞ്ഞു - കൂൾ ഡൗൺ സായിപ്പേ, കൂൾ ഡൗൺ. ആ പെട്ടിയിൽ നിന്ന് ഒരൊറ്റ ഞണ്ട് പോലും പുറത്ത് പോവില്ല,100 ശതമാനം ഗ്യാരൻ്റി. സായിപ്പേ.... അത് ഇന്ത്യൻ ഞണ്ടുകളാണ്, എസ്പെഷ്യലി കേരള ഞണ്ട്സ്... അവൻ മാർക്ക് ചാടി പോകാൻ പറ്റില്ല, അതിനുള്ള കഴിവില്ല,

അഥവാ ഒരുത്തനെങ്ങാനും വല്ല വിധേനയും ചാടി പോകാൻ ശ്രമിച്ച് പെട്ടിയുടെ മുകളിൽ വരെ എത്തിയെന്ന് കണ്ടാൽ, അപ്പൾ തന്നെ ബാക്കിയുള്ളവൻമാരെല്ലാം കൂടി അവൻ്റെ ഇറുക്കു കാലേൽ പിടിച്ച് വലിച്ച് താഴേക്കിടും. രക്ഷപ്പെടാൻ സമ്മദിക്കില്ല. പ്രത്യേകിച്ച് ഞണ്ടുകൾ പുറകോട്ടാണ് സഞ്ചരിക്കുന്നതെങ്കിലും കേരളത്തിലെ ഞണ്ടുകൾ പഠിച്ചിട്ടുള്ളത് ഇടതു വശം ചേർന്ന് പോകുക എന്നായതു കൊണ്ട് ഒരു കാലത്തും അവറ്റകൾക്ക് ചാടി പോകാൻ പറ്റില്ല.....

സായിപ്പ് കൂളായി, ഞണ്ടുകള എണ്ണി നോക്കി, കറക്ട്, കറകറക്ട്... പെട്ടിയുടെ പുറത്തെ ലേബലിലും ഓർഡർ ഷീറ്റിലും പറഞ്ഞ അതേ എണ്ണം ഞണ്ടുകൾ തന്നെ ഉണ്ട്. സായിപ്പ് കേരളാ ഞണ്ടുകളുടെ ഐക്യത്തെയും പുരോഗതിയേയും നവോത്ഥാന പ്രത്യയശാസ്ത്രങ്ങളെയും അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രിക്ക് സന്ദേശമയയ്ക്കുകയും കകക കറക്ക് കമ്പനിയ്ക്ക് നമ്പർ 1 പദവി നൽകുകയും ചെയ്തു.

സാരം: ഊരി പിടിച്ച വാളുമായി ഇന്ദ്റനോ ചന്ദ്റനോ വരുമ്പോൾ ലേശം ഇടതു വശത്തുകൂടി പോയാൽ നമ്പർ 1 കേരള ഞണ്ടായി മാറാം.

Great Indian crabs shipped by the Kakakaka Company

Related Stories
Top Stories