കർഷകരേ കൃഷിയിടത്തിലേക്ക് മടങ്ങൂ എന്ന് കൊട്ടിയൂർ പഞ്ചായത്ത്. സുരക്ഷയൊരുക്കാൻ വൈദ്യുതി തൂക്കുവേലിയും പിന്നെ തേനീച്ചയും!

കർഷകരേ കൃഷിയിടത്തിലേക്ക് മടങ്ങൂ എന്ന് കൊട്ടിയൂർ പഞ്ചായത്ത്. സുരക്ഷയൊരുക്കാൻ വൈദ്യുതി തൂക്കുവേലിയും പിന്നെ തേനീച്ചയും!
Mar 17, 2025 12:13 PM | By PointViews Editr

കൊട്ടിയൂർ (കണ്ണൂർ): കർഷകരെ കുടിയിറങ്ങിയ കൃഷിയിടങ്ങളിലേക്ക് തിരികെയെത്തിക്കാൻ പദ്ധതിയുമായി കൊട്ടിയൂർ പഞ്ചായത്തിൻ്റെ ബജറ്റ് ശ്രദ്ധയാകർഷിക്കുന്നു. വന്യ ജീവി ആക്രമണം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 300 ൽ അധികം കുടുംബങ്ങളാണ് വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ച് വാടക വീടുകളിലേക്കും മറ്റ് ജോലികളിലേക്കും മാറിയത്. ആൾ താമസമില്ലാത്ത കൃഷിയിടങ്ങൾ പോലും ഉപേക്ഷിക്കപ്പെട്ടു. അവിടങ്ങളെല്ലാം വന സമാനമായി മാറി. കാട്ടാനയും കാട്ടുപന്നിയും കുരങ്ങും ചെന്നായും മാത്രമല്ല, കടുവയും പുലിയും കരടിയും വരെ കൃഷിയിടങ്ങളെ താവളമാക്കി മാറ്റി. 800 ൽ അധികം കർഷകർ കൃഷിഭൂമി വനഭൂമിയാക്കാൻ വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച റീലൊക്കേഷൻ അഥവാ നവ കിരണം പദ്ധതി തിയേക്ക് ഭൂമി കൈമാറാൻ തയാറായി രംഗത്തുണ്ട്. ഇതിന് പുറമേ 200 കുടുംബങ്ങളോളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. ഒരു അപ്രഖ്യാപിത കുടിയിറക്കെന്നോ, ഒഴിഞ്ഞു പോക്കെന്നോ ഒക്കെ പറയാവുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെ പ്രതിവിധി എന്തന്ന ആലോചന പഞ്ചായത്ത് തുടങ്ങിയത്. വന്യജീവികൾ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കും വിധം സുരക്ഷയൊരുക്കിയാൽ വീണ്ടും കൃഷി ചെയ്യാൻ തയ്യാറാണെന്ന് കർഷകർ അറിയിച്ചതോടെ പഞ്ചായത്ത് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു. വൈദ്യുതി തൂക്കുവേലി ഫലപ്രദമാണെന്ന് സമീപ മേഖലയിൽ നടത്തിയ പഠനങ്ങളിൽ വ്യക്തമായതോടെ കൊട്ടിയൂർ പഞ്ചായത്തിന് ചുറ്റും 50 കിലോമീറ്റർ ദൂരത്തിൽ തൂക്കുവേലി നിർമിക്കുന്ന പദ്ധതി തുടങ്ങി. ഇത്തവണത്തെ ബജറ്റിലും കൂടുതൽ സുരക്ഷാ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വൈദ്യുതി തൂക്കു വേലി കൊണ്ട് സുരക്ഷിതമായ മേഖലയിൽ വന അതിരുകൾക്ക് തൊട്ടടുത്ത കൃഷിയിടങ്ങളിൽ തേനീച്ച കൃഷി ആരംഭിക്കാനും ഉൽപ്പാദിപ്പിക്കുന്ന തേൻ കൊട്ടിയൂരിൻ്റെ പേരിൽ ബ്രാൻഡ് ചെയ്യാനും ആണ് മറ്റൊരു നീക്കം. ഒട്ടുമിക്ക വന്യജീവികൾക്കും തേനീച്ചയാക്രമണത്തോട് ഭയമാണ്. ഈ സാധ്യത ഉപയോഗിച്ച് കർഷകർക്ക് വരുമാന വർധനയും കൂടുതൽ തൊഴിൽ സാധ്യതയും മുന്നിൽ കണ്ട് പ്രൊസസ്സിങ് യൂണിറ്റും വിഭാവനം ചെയ്തിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം പറഞ്ഞു. വൈദ്യുതി വേലി തകർത്ത് കൃഷിയിടത്തിലേക്കെത്തിയാൽ തേനീച്ച കോളനികൾ സുരക്ഷാ കവചമാകും. ഇതിനൊപ്പ കൃഷിയും ടൂറിസം പദ്ധതികളും ഉപയോഗിച്ച് വന്യജീവികളെ പ്രതിരോധിക്കാനും കൃഷിയിടങ്ങളിലേക്ക് മടങ്ങുന്നതിന് കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപകരിക്കുന്ന ബജറ്റുമായാണ് കൊട്ടിയൂർ പഞ്ചായത്ത് ഇത്തവണ ശ്രദ്ധയാകർഷിക്കുന്നത്.. വന്യജീവികളെ പ്രതിരോധിക്കാൻ ഉൽപാദന മേഖലയിൽ 80ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. ഇതിലും, തൂക്കുവേലിക്ക് ശുപാർശ ചെയ്‌തിട്ടുണ്ട്. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളെ ചേർത്ത് ടൂറിസം പദ്ധതികളും ആവിഷ്കരിക്കും. വന്യജീവി ശല്യം കാരണം ഉപേക്ഷിച്ചു പോയ കൃഷിയിടങ്ങൾ പുനരുദ്ധരിക്കുന്നതിനും കർഷകരെ വീണ്ടും കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. കൂടാതെ വനാതിർത്തി മേഖലയിൽ ജനസാന്നിധ്യം വർധിപ്പിക്കാനാണ് ടൂറിസം പദ്ധതികൾക്ക് തുടക്കമിടുന്നത്. ചുറ്റും വൈദ്യുതി പ്രതിരോധ വേലിയും തേനീച്ച കൃഷിയും ഒക്കെയായി പ്രതിരോധത്തോടൊപ്പം കർഷകർ കൃഷിയിടത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്നതോടെ വന്യജീവികളെ തടയാനാകും എന്നാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.

റിപ്പോർട്ട് : ഷിജിന സുരേഷ്‌കുമാർ

Kotiyoor panchayat asks farmers to return to the farm. Electric fencing and bees for safety!

Related Stories
കാണാതായവരുടെ ലിസ്റ്റായി

Apr 3, 2025 08:54 AM

കാണാതായവരുടെ ലിസ്റ്റായി

കാണാതായവരുടെ...

Read More >>
യുഡിഎഫ് ഫോറസ്റ്റ്  ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു

Apr 3, 2025 06:45 AM

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും...

Read More >>
വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

Apr 1, 2025 04:17 PM

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ...

Read More >>
39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

Mar 31, 2025 10:17 PM

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം...

Read More >>
ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

Mar 31, 2025 03:19 PM

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ...

Read More >>
സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ എംപി.

Mar 30, 2025 04:23 PM

സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ എംപി.

സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ...

Read More >>
Top Stories