കോഴിക്കോട്: കെ.സുധാകരൻ കെപിസിസി പ്രസിഡൻ്റ് പദവി ഒഴിവാക്കുമെന്ന് ഏകദേശം ഉറപ്പായതോടെ പിണറായി - മോദി കൂട്ടുകെട്ട് പരിഭ്രാന്തിയിലാണ്. സുധാകരൻ മാറിയാൽ കോൺഗ്രസിലെ യുവ തീപ്പൊരി എംഎൽഎയും സിപിഎമ്മിന്റെ പേടിസ്വപ്നവുമായ മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡണ്ട് ആകുവാനാണ് സാധ്യത .കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ്റെ കാലാവധി മൂന്ന് വർഷം പൂർത്തീകരിക്കുമ്പോൾ പുനസംഘടന സംബന്ധിച്ച കോൺഗ്രസ് പാർട്ടിയിൽ ചർച്ച സജീവമായിരിക്കുകയാണ്... കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആരാവും കെപിസിസി പ്രസിഡന്റെ എന്ന കാര്യത്തിൽ നേതാക്കന്മാർ തമ്മിൽ ചർച്ചകൾ സജീവം ആകുകയാണ്.
സാമുദായിക സാമൂഹിക സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ കോൺഗ്രസിൽ നിലവിൽ നായർ വിഭാഗത്തിലാണ് മുൻതൂക്കം ഉള്ളത് .ശശി തരൂരും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ ആണ് .വി ഡി സതീശൻ പ്രതിപക്ഷ നേതാവും. കോൺഗ്രസിന്റെ എക്കാലത്തെയും ഉറച്ച വോട്ട് ബാങ്ക് ആയ ക്രിസ്ത്യൻ സമൂഹത്തിൻ്റെ ഇടയിലേക്ക് കടന്ന് കയറുവാൻ ബിജെപി അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ്. ഇതിൻറെ ഭാഗമായി ആണ് ബിജെപി നേതാവ് ജോർജ് കുര്യനെ കേന്ദ്ര സഹമന്ത്രിയായി ഉയർത്തിയത്.
അടുത്തകാലത്ത് വിവിധ ക്രൈസ്തവ സഭ നേതാക്കന്മാരുടെ ബിജെപി അനുകൂല നിലപാട് കൂടി ചേർത്തു വായിച്ചു കഴിഞ്ഞാൽ ബിജെപി നോട്ടമിടുന്നത് ദീർഘകാലത്തേക്കുള്ള പ്ലാൻ ആണ്. ഈ പ്ലാനെ തടയുവാൻ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് എന്താകും എന്ന കാര്യത്തിൽ മതേതര ജനാധിപത്യ വിശ്വാസികൾ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത് .
ക്രിസ്ത്യൻ വിഭാഗത്തിൽ ഉമ്മൻചാണ്ടിക്കും കെഎം മാണിയുടെയും മരണത്തിനുശേഷം യുഡിഎഫ് വേണ്ടവിധ പരിഗണന നൽകുന്നില്ല എന്ന ചിന്ത വളർന്നുവരുന്നുണ്ട് കൂടാതെ പി ടി തോമസിന്റെ മരണ ശേഷം ഒഴിവ് വന്ന കെ പി സി സി വർക്കിംഗ് സ്ഥാനത്തേക്കും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർക്ക് നൽകാതെ വർഷങ്ങൾക്ക് ശേഷം ടി എൻ പ്രതാപന്
നൽകുകയുണ്ടായി.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള നിരവധി നേതാക്കന്മാരെ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ അവർക്കുള്ള നേതൃപാടവും സംസ്ഥാന തലത്തിലുള്ള സ്വീകാര്യതയും ചർച്ചയാക്കുന്നുണ്ട്. അൻപത് വയസ്സിൽ താഴെയുള്ളവരെ പരിഗണിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. അൻപതു വയസ്സിൽ താഴെയുള്ള സംസ്ഥാനതലം മുഴുവൻ അറിയപ്പെടുന്ന സംഘാടക ശേഷിയുള്ള നേതാക്കന്മാർ ചുരുക്കമാണ്.
മാത്യു കുഴൽനാടൻ എന്ന പേരിലേക്ക് കോൺഗ്രസ് നേതൃത്വം എത്തുകയാണ് .നിയമസഭയിലും അകത്തും പുറത്തും സിപിഎമ്മിനെതിരെ നിരന്തരം പോരാടുന്ന മാത്യുവിന്റെ സ്വീകാര്യത; ക്രിസ്ത്യൻ വിഭാഗത്തിന്റെ ഇടയ്ക്ക് മികച്ച സ്വീകാര്യതയാണ് ഉള്ളത്. കൂടാതെ യുവാക്കളും പ്രൊഫഷണങ്ങളും മറ്റു പാർട്ടികളോട് താൽപര്യം ഇല്ലാത്തവരുടെ ഇടയിലും മാത്യുവിന് ഉള്ള സ്വീകാര്യത കോൺഗ്രസ് പരമാവധി ഉപയോഗപ്പെടുത്തുവാൻ ആണ് നിലവിൽ സാധ്യത കാണുന്നത്.
സിപിഎമ്മിനെയും പിണറായിയെയും കടന്നാക്രമിച്ചുകൊണ്ട് പ്രവർത്തിക്കുന്ന മാത്യുവിന്റെ ശൈലിക്ക് കെ സുധാകരൻ എംപിയുടെ പിന്തുണയും ഉണ്ട്. അടിമാലിയിൽ നടന്ന സമരാത്മവേദിയിൽ താൻ കണ്ടെത്തിയ തൻറെ പിൻഗാമിയാണ് മാത്യുവേന്ന് സുധാകരൻ സൂചിപ്പിക്കുകയുണ്ടായി. മാത്യുവിൻറെ തിരുവനന്തപുരം ലോ കോളേജ് പഠനകാലം മുതലേ സുധാകരനും മാത്യു തമ്മിൽ ബന്ധമുണ്ട്.
ആർഎസ്എസിനും ബിജെപിക്കും എതിരെ വ്യക്തമായ നിലപാടുകൾ സ്വീകരിക്കുന്ന മാത്യു കുഴൽനാടൻ തിരുവിതാംകൂറും കൊച്ചിയും മലബാറും അടക്കമുള്ള മേഖലകളിൽ ഒരേപോലെ സ്വീകാര്യത ലഭിക്കുന്ന നേതാവാണ് എന്ന് കോൺഗ്രസിൻ്റെ ഉന്നത നേതൃത്വം വിലയിരുത്തുന്നുണ്ട്.
കെസി വേണുഗോപാലിന്റെയും രാഹുൽ ഗാന്ധിയുടെയും എ കെ ആൻറണിയുടെയും പിന്തുണ മാത്യുവിന് ലഭിക്കുന്നു. എ കെ ആൻറണി തന്റെ്റെ രാഷ്ട്രീയ പിൻഗാമിയായി മാത്യു കുഴൽനാടനെയാണ് നിർദ്ദേശിച്ചിരിക്കുന്നത്. മാത്യു കുഴൽനാടന് ലഭിക്കുന്ന പൊതു സ്വീകാര്യത ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിലെ കോൺഗ്രസ് പാർട്ടിയെയും യുഡിഎഫ് മുന്നണിയെയും ശക്തിപ്പെടുത്തുവാൻ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് എന്താകും എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
Kuzhalnadan for KPCC president term? CPM and BJP prepared political defense strategies