കുഴൽനാടൻ കെപിസിസി പ്രസിഡൻ്റ് പദത്തിലേക്ക്? രാഷ്ട്രീയ പ്രതിരോധ തന്ത്രങ്ങൾ ഒരുക്കി സിപിഎ മ്മും ബിജെപിയും.

കുഴൽനാടൻ കെപിസിസി പ്രസിഡൻ്റ് പദത്തിലേക്ക്? രാഷ്ട്രീയ പ്രതിരോധ തന്ത്രങ്ങൾ ഒരുക്കി സിപിഎ മ്മും ബിജെപിയും.
Jun 22, 2024 04:02 PM | By PointViews Editr


കോഴിക്കോട്: അടുത്ത കെപിസിസി പ്രസിഡൻ്റ് ആരെന്ന ചോദ്യത്തിന് ഉത്തരം തേടി കോൺഗ്രസ് കാത്തിരിക്കുമ്പോൾ പിണറായി വിജയനും സി പി എമ്മും മാത്രമല്ല ബിജെപിയും ചങ്കിടിപ്പിലാണ്. കെ.സുധാകരൻ കെപിസിസി പ്രസിഡൻ്റ് പദവി ഒഴിവാക്കുമെന്ന് ഏകദേശം ഉറപ്പായതോടെയാണ് പിണറായി - മോദി കൂട്ടുകെട്ട് കമ്പിനി പരിഭ്രാന്തിയിലായത്. സുധാകരൻ മാറിയാൽ പകരമെത്തുന്നത് സുധാകരനെപ്പോലെ തന്നെ തിരിച്ചടിക്കാൻ കഴിവുള്ള ഒരു കരുത്തനായിരിക്കണമെന്ന നിർബന്ധം കോൺഗ്രസിലെ അണികൾക്കുണ്ട്. ഒപ്പം കോൺഗ്രസിനെ ശക്തിപ്പെടുത്താനും വിട്ടുപോയവരെ തിരിച്ചെത്തിച്ച് ശക്തരാക്കി കൂടെ നിർത്താനും എതിർ ചേരികളിൽ ഉള്ളവരേ കോൺഗ്രസിലേക്ക് ആകർഷിക്കാനും കഴിവുള്ള ഒരാൾ ആയിരിക്കണംകെ പി സിസി പ്രസിഡൻ്റ് ആവേണ്ടതെന്ന് അണികളും ആഗ്രഹിക്കുന്നു. കെ.മുരളീധരൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. മുരളീധരൻ തിരിച്ചു പ്രസിഡൻ്റ് സ്ഥാനത്തേക്ക് വരണയെന്ന് സുധാകരനും അഭിപ്രായപ്പെട്ടിരുന്നു. കെ.മുരളീധരൻ തൃശ്ശൂരിൽ പരാജയപ്പെട്ടതിൽ സുധാകരൻ ദു:ഖത്തിലുമാണ്. പോരാളിയായി നിർത്തിയ മുരളീധരനെ ചില സമുദായങ്ങളും കൂടെ നിന്നവരും ചേർന്ന് പരാജയപ്പെടുത്തിയതിൻ്റെ ദുഃഖമാണ് സുധാകരനുള്ളത്. കെപിസിസി പ്രസിഡൻ്റ് സ്ഥാനം നൽകി മുരളീധരനെ ശക്തനാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സുധാകരൻ അത്തരമൊരു നിർദ്ദേശം അവതരിപ്പിച്ചത്. എന്നാൽ താൽക്കാലികമായി വിശ്രമിക്കാനാണ് മുരളീധരൻ്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് മറ്റൊരു തീ പാറുന്ന നേതാവിനെ തലപ്പത്തെത്തിക്കാൻ നീക്കം നടക്കുന്നത്. കോൺഗ്രസിലെ യുവ തീപ്പൊരി നേതാവും പിണറായിയുടെ പേടിസ്വപ്നവും കടുത്ത പ്രതിയോഗിയും എംഎൽഎയും സിപിഎമ്മിന്റെ മുഖ്യ ശത്രുവുമായ മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡണ്ട് ആകണമെന്നാണ് പ്രവർത്തകരുടെയും രാഷ്ട്രീയ നിരീക്ഷകരുടേയും താൽപര്യം. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ്റെ കാലാവധി മൂന്ന് വർഷം പൂർത്തീകരിക്കുമ്പോൾ പുനസംഘടന സംബന്ധിച്ച കോൺഗ്രസ് പാർട്ടിയിൽ ചർച്ച സജീവമായപ്പോൾ ആണ് കുഴൽ നാടൻ ശ്രദ്ധാകേന്ദ്രമായത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആരാവും കെപിസിസി പ്രസിഡന്റെ എന്ന കാര്യത്തിൽ നേതാക്കന്മാർ തമ്മിൽ ചർച്ചകൾ സജീവമാകുമ്പോൾ ചോരത്തിളപ്പും പോരാട്ട വീര്യവും യുവത്വമുള്ള ഒരു പുതു തലമുറയിലെ നേതാവാകണം പുതിയ കെപിസിസി പ്രസിഡൻ്റ് എന്ന താൽപര്യവും രാഷ്ട്രീയ നിരീക്ഷകക്കുണ്ട്.

മാത്യു എത്തുകയാണെങ്കിൽ അത് കോൺഗ്രസിൽ നിന്ന് അകന്ന ക്രിസ്ത്യൻ സമുദായത്തെ തിരികെ എത്തിക്കാൻ സാധിക്കും. ഒപ്പം മറ്റ് സമുദായങ്ങളെ മാന്യമായി നിലനിർത്താനും കഴിയും.

സാമുദായിക സാമൂഹിക സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ കോൺഗ്രസിൽ നിലവിൽ നായർ വിഭാഗത്തിലാണ് മുൻതൂക്കം ഉള്ളത് .ശശി തരൂരും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ ആണ് .വി ഡി സതീശൻ പ്രതിപക്ഷ നേതാവും. ഇവർ കരുത്തോടെ കോൺഗ്രസിനെ നയിക്കുന്നതും നായർ സമുദായത്തിനെ പരിഗണിക്കുന്നതും കോൺഗ്രസിൻ്റെ ശക്തിക്ക് കാരണമാണ്. അതിനാൽ നായർ വിഭാഗത്തെ തട്ടിയെടുക്കാൻ ബി ജെ പി ക്ക് കഴിഞ്ഞിട്ടില്ല. അതു കൊണ്ടാണ് ക്രിസ്ത്യൻ വിഭാഗങ്ങളെ കയ്യിലെടുക്കാൻ ബി ജെ പി തന്ത്രമൊരുക്കിയത്. കോൺഗ്രസിന്റെ എക്കാലത്തെയും ഉറച്ച വോട്ട് ബാങ്ക് ആയ ക്രിസ്ത്യൻ സമൂഹത്തിൻ്റെ ഇടയിലേക്ക് കടന്ന് കയറുവാൻ ബിജെപി അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ്. ഇതിൻറെ ഭാഗമായി ആണ് ബിജെപി നേതാവ് ജോർജ് കുര്യനെ കേന്ദ്ര സഹമന്ത്രിയായി ഉയർത്തിയത് തന്നെ.


അടുത്തകാലത്ത് വിവിധ ക്രൈസ്തവ സഭ നേതാക്കന്മാരുടെ ബിജെപി അനുകൂല നിലപാട് കൂടി ചേർത്തു വായിച്ചു കഴിഞ്ഞാൽ ബിജെപി നോട്ടമിടുന്നത് ദീർഘകാലത്തേക്കുള്ള പദ്ധതി ആണ്. ഇത് തടയുവാൻ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. ക്രിസ്ത്യൻ വിഭാഗത്തിൻ്റെ അവസ്ഥഎന്താകും എന്ന കാര്യത്തിൽ മതേതര ജനാധിപത്യ വിശ്വാസികൾ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത് .


ഉമ്മൻചാണ്ടിക്കും കെഎം മാണിയുടെയും മരണത്തിനുശേഷം ക്രിസ്ത്യൻ വിഭാഗത്തിൽ യുഡിഎഫ് വേണ്ടവിധ പരിഗണന നൽകുന്നില്ല എന്ന ചിന്ത വളർന്നുവരുന്നുണ്ട്. ഇത് മുതലെടുത്താണ് തൃശൂരിൽ ബിജെപി തന്ത്രങ്ങൾ ഇറക്കിയത്. കൂടാതെ പി ടി തോമസിന്റെ മരണ ശേഷം ഒഴിവ് വന്ന കെ പി സി സി വർക്കിംഗ് സ്ഥാനത്തേക്കും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർക്ക് നൽകാതെ വർഷങ്ങൾക്ക് ശേഷം ടി എൻ പ്രതാപന്

നൽകുകയുണ്ടായി.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള നിരവധി നേതാക്കന്മാരെ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ അവർക്കുള്ള നേതൃപാടവും സംസ്ഥാന തലത്തിലുള്ള സ്വീകാര്യതയും ചർച്ച ചെയ്യേണ്ടി വരുന്നു. മാത്യുവാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തുന്നതെങ്കിൽ ക്രിസ്ത്യൻ, നായർ, ഈഴവ വിഭാഗങ്ങൾ സന്തുഷ്ടരാകുകയും ചെയ്യും.


അൻപത് വയസ്സിൽ താഴെയുള്ളവരെ പരിഗണിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. എന്നാൽ അൻപതു വയസ്സിൽ താഴെയുള്ള ഒരാൾ എന്നതിനപ്പുറം സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന സംഘാടക ശേഷിയുള്ള നേതാവാകണം കെപിസിസി പ്രസിഡൻ്റാകേണ്ടത് എന്നതും പ്രധാനമാണ്. ഇത്തരം നേതാക്കന്മാർ ചുരുക്കമാണ്.


ഇവിടെയാണ് മാത്യു കുഴൽനാടൻ എന്ന പേരിലേക്ക് കോൺഗ്രസ് നേതൃത്വം എത്തുന്നത്. നിയമസഭയുടെ അകത്തും പുറത്തും സിപിഎമ്മിനെതിരെ നിരന്തരം പോരാടുന്ന മാത്യു സംസ്ഥാന തലത്തിലും ഇന്ത്യയാകയും ശ്രദ്ധേയനാണ്. പ്രത്യേകം പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വരികയുമില്ല. ക്രിസ്ത്യൻ വിഭാഗത്തിന്റെ ഇടയ്ക്ക് മികച്ച സ്വീകാര്യതയാണ് മാത്യുവിന് ഉള്ളത്. കൂടാതെ യുവാക്കളും പ്രൊഫഷണങ്ങളും മറ്റു പാർട്ടികളോട് താൽപര്യം ഇല്ലാത്തവരുടെ ഇടയിലും മാത്യുവിന് ഉള്ള സ്വീകാര്യതയും മികച്ചതാണ്. ഈ സാധ്യതകൾ കോൺഗ്രസ് പരമാവധി ഉപയോഗപ്പെടുത്തുവാൻ തയാറായാൽ പിണറായിയുടെ പാർട്ടിയും ബിജെപിയും തകരും.


മാത്രമല്ല, സിപിഎമ്മിനെയും പിണറായിയെയും കടന്നാക്രമിച്ചുകൊണ്ട് പ്രവർത്തിക്കുന്ന മാത്യുവിന്റെ ശൈലിക്ക് കെ.സുധാകരൻ എംപിയുടെ പിന്തുണയും ഉണ്ട്. അടിമാലിയിൽ നടന്ന സമരാഗ്നിവേദിയിൽ താൻ കണ്ടെത്തിയ പിൻഗാമിയാണ് മാത്യുവെന്ന് സുധാകരൻ സൂചിപ്പിച്ചിരുന്നു. മാത്യുവിൻ്റെ തിരുവനന്തപുരം ലോ കോളേജ് പഠനകാലം മുതലേ സുധാകരനും മാത്യുവും തമ്മിൽ സംഘടനാ തല ബന്ധങ്ങൾ ഉണ്ടായിരുന്നു.


ആർഎസ്എസിനും ബിജെപിക്കും എതിരെ വ്യക്തമായ നിലപാടുകൾ സ്വീകരിക്കുന്ന മാത്യു കുഴൽനാടൻ തിരുവിതാംകൂറും കൊച്ചിയും മലബാറും അടക്കമുള്ള മേഖലകളിൽ ഒരേപോലെ സ്വീകാര്യത ലഭിക്കുന്ന നേതാവ് കൂടി യാണ് എന്ന് കോൺഗ്രസിൻ്റെ ഉന്നത നേതൃത്വം വിലയിരുത്തുന്നുണ്ട്.

കെ.സി. വേണുഗോപാലിന്റെയും രാഹുൽ ഗാന്ധിയുടെയും എ കെ ആൻറണിയുടെയും പിന്തുണ മാത്യുവിന് ലഭിക്കുന്നുണ്ട്. സീനിയർ നേതാവ് എ.കെ. ആൻറണി തന്റെ് രാഷ്ട്രീയ പിൻഗാമിയായി മാത്യു കുഴൽനാടനെ പ്രഖ്യാപിച്ചിരുന്നു.



നിയമ വിദഗ്ധൻ നവീന രാഷ്ട്രതന്ത്രശാസ്ത്രത്തിൻ വിദഗ്ധൻ, പ്രൊഫഷണലിസത്തോളംപോന്ന കാഴ്ച്ചപാടും പ്രവർത്തന നിലവാരം, തീരുമാനങ്ങൾ ഉറപ്പോടും കരുത്തോട്ടം വേഗത്തിലും എടുക്കാനുള്ള കഴിവ് എന്നിവയൊക്കെ മാത്യുവിനുണ്ടെന് വോട്ടർമാർ വിശ്വസിക്കുന്നു. ഇങ്ങനെ മാത്യു കുഴൽനാടന് ലഭിക്കുന്ന പൊതു സ്വീകാര്യത ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിലെ കോൺഗ്രസ് പാർട്ടിയെയും യുഡിഎഫ് മുന്നണിയെയും ശക്തിപ്പെടുത്തുവാൻ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് എന്താകും എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

Kuzhalnadan for KPCC president term? CPM and BJP prepared political defense strategies

Related Stories
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
Top Stories