ചാറ്റ് പുറത്തുവിട്ടതിന് കേസ്, വിടാതെ തിരിച്ചടിച്ച് വീണ്ടും ഫെന്നി. കേസിനെ നേരിടാനുറച്ച് നീക്കം. അതിജീവിതകളും വിജയൻ സർക്കാരും പരുങ്ങുന്നു.

ചാറ്റ് പുറത്തുവിട്ടതിന് കേസ്, വിടാതെ തിരിച്ചടിച്ച് വീണ്ടും ഫെന്നി. കേസിനെ നേരിടാനുറച്ച് നീക്കം. അതിജീവിതകളും വിജയൻ സർക്കാരും പരുങ്ങുന്നു.
Jan 15, 2026 09:18 PM | By PointViews Editor

തിരിച്ചടിയിൽ ഭയന്ന് എതിർപ്പ് പ്രകടിപ്പിക്കുന്നവരെയെല്ലാം കേസിൽ കുടുക്കിയും പൊലീസിനെ ഉപയോഗിച്ചും ചാനലുകളിലൂടെ അവഹേളിപ്പിച്ചും ഒതുക്കാൻ വിജയൻ സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. ഒടുവിൽ മൂന്നാം അതിജീവിതയെന്ന് അവകാശപ്പെടുന്ന യുവതിയുടെ ചാറ്റ് പുറത്തുവിട്ട ഫെന്നി നൈനാനെതിരെ അതിജീവിതയെന്നവകാശപ്പെടുന്ന സ്ത്രീ പരാതി നൽകിയിരിക്കുകയാണ്. പേരും നമ്പറും ആളെ തിരിച്ചറിയാൻ കഴിയുന്ന കാര്യങ്ങളും ഒഴിവാക്കിയ ശേഷം ഫെന്നി പുറത്തുവിട്ട ചാറ്റ് സ്ക്രീൻ ഷോട്ട് ആണ് അതിജീവിതയേയും വിജയനേയും ചൊടിപ്പിച്ചത്. പരാതിയിൽ കേസെടുക്കാൻ നീക്കം ആരംഭിച്ചതോടെ കടുത്ത ഭാഷയിൽ പ്രതികരിച്ചു ഫെന്നി വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ എത്തി. പറയാനുള്ളത് പറയുമെന്നും കേസുകളെ നിയമപരമായി നേരിടുമെന്നും ഫെന്നി പ്രഖ്യാപിച്ചു. ഫെന്നിയുടെ പോസ്ടിങ് ചുവടെ:

രാഹുൽ എംഎൽഎയ്‌ക്കെതിരെയുള്ള കേസിൽ പരാതിക്കാരിയെ ആക്ഷേപിച്ചു എന്ന പേരിൽ എനിക്കെതിരെ കേസെടുത്തു എന്ന് മാധ്യമങ്ങളിൽ നിന്ന് അറിയുന്നു.

പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ് എന്ന് എനിക്ക് അറിയാം. ഞാൻ ഒരു രീതിയിലും അത് ചെയ്തിട്ടില്ല. ഇനി ചാറ്റ് പുറത്ത് വിട്ടതിനാണ് കേസ് എങ്കിൽ ആദ്യ ദിവസങ്ങളിൽ കുറെ ചാറ്റുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നല്ലോ ? അവർക്കെതിരെ എന്താണ് കേസെടുക്കാത്തത് ?

എന്തായാലും കേസിനെ നിയമപരമായി നേരിടും. ഈ വിഷയത്തിൽ നിയമലംഘനം നടത്തിയിട്ടില്ല എന്ന ബോധ്യമുണ്ട്. പ്രതികാരബോധ്യത്തിൻ്റെ ഭാഗമായി എന്നെ വേട്ടയാടാൻ നിങ്ങൾക്ക് പറ്റും. പക്ഷേ എല്ലാത്തിനും മുകളിൽ കോടതിയുണ്ട്. അവിടെ സത്യം ബോധിപ്പിക്കും. എഫ്ഐആർ ലഭിക്കുന്ന സമയത്ത് തന്നെ അതിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കും.

പക്ഷേ നിങ്ങൾ എത്ര കേസെടുത്താലും ഞാൻ എൻ്റെ പോസ്റ്റിൽ ചോദിച്ച ചോദ്യങ്ങൾ അവിടെ നില നിൽക്കുന്നു.

1) രണ്ടാമത്തെ കേസിൽ ബലാത്സംഗം ചെയ്യാൻ പെൺകുട്ടിയെ വാഹനത്തിൽ ഹോംസ്റ്റേയിൽ എത്തിച്ച് നൽകിയ എന്നെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ല ?

2) 2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ മൂന്നാമത്തെ കേസിലെ പരാതിക്കാരി എന്ത് കൊണ്ട് പതിനെട്ട് മാസങ്ങൾക്ക് ശേഷം " I prefer his flat, safe place, night aayalum kizhappamilla" എന്നു പറഞ്ഞത് എന്ത് കൊണ്ടാണ് ?

Case filed for releasing chat, Fenney strikes back again. Move to confront the case. Survivors and Vijayan government are suffering

Related Stories
OIOP, 20:20 എല്ലാം ബിജെപിയുടെ ലീലാവിലാസങ്ങൾ! AAP ?

Feb 10, 2026 10:49 AM

OIOP, 20:20 എല്ലാം ബിജെപിയുടെ ലീലാവിലാസങ്ങൾ! AAP ?

OIOP, 20:20 എല്ലാം ബിജെപിയുടെ ലീലാവിലാസങ്ങൾ! AAP...

Read More >>
പരിഷത്തിന് പണിയൊന്നുമില്ല, എന്നാൽപിന്നെ എയ്ഡഡ് വിദ്യാലയങ്ങളുടെ മുകളിൽ മെക്കിട്ടു കയറാമെന്ന്.

Feb 9, 2026 11:20 AM

പരിഷത്തിന് പണിയൊന്നുമില്ല, എന്നാൽപിന്നെ എയ്ഡഡ് വിദ്യാലയങ്ങളുടെ മുകളിൽ മെക്കിട്ടു കയറാമെന്ന്.

പരിഷത്തിന് പണിയൊന്നുമില്ല, എന്നാൽപിന്നെ എയ്ഡഡ് വിദ്യാലയങ്ങളുടെ മുകളിൽ മെക്കിട്ടു...

Read More >>
വളയങ്ങാട് വയലിനെ വരൾച്ച വിഴുങ്ങുന്നു. നാട്ടിപ്പാട്ടിനൊപ്പം നട്ടു നനച്ച നെല്ല് നശിക്കുന്നു.

Feb 9, 2026 09:46 AM

വളയങ്ങാട് വയലിനെ വരൾച്ച വിഴുങ്ങുന്നു. നാട്ടിപ്പാട്ടിനൊപ്പം നട്ടു നനച്ച നെല്ല് നശിക്കുന്നു.

വളയങ്ങാട് വയലിനെ വരൾച്ച വിഴുങ്ങുന്നു. നാട്ടിപ്പാട്ടിനൊപ്പം നട്ടു നനച്ച നെല്ല്...

Read More >>
പുതുയുഗയാത്രക്ക് തിങ്കളാഴ്ച കണ്ണൂരിൽ 5 കേന്ദ്രങ്ങളിൽ സ്വീകരണം.

Feb 9, 2026 07:00 AM

പുതുയുഗയാത്രക്ക് തിങ്കളാഴ്ച കണ്ണൂരിൽ 5 കേന്ദ്രങ്ങളിൽ സ്വീകരണം.

പുതുയുഗയാത്രക്ക് തിങ്കളാഴ്ച കണ്ണൂരിൽ 5 കേന്ദ്രങ്ങളിൽ...

Read More >>
2 കോടിയോളം രൂപയുടെ കടുവത്തോലും നഖങ്ങളും, പല്ലുകളും എത്തിച്ചത് കർണാടകത്തിൽ നിന്ന്. പിടിയിലാകാൻ ഇനിയും നിരവധി പേർ. തോൽ ഇന്ത്യയുടെ ദേശീയ മൃഗമായ ബംഗാൾ കടുവയുടേത്.

Feb 8, 2026 10:51 PM

2 കോടിയോളം രൂപയുടെ കടുവത്തോലും നഖങ്ങളും, പല്ലുകളും എത്തിച്ചത് കർണാടകത്തിൽ നിന്ന്. പിടിയിലാകാൻ ഇനിയും നിരവധി പേർ. തോൽ ഇന്ത്യയുടെ ദേശീയ മൃഗമായ ബംഗാൾ കടുവയുടേത്.

2 കോടിയോളം രൂപയുടെ കടുവത്തോലും നഖങ്ങളും, പല്ലുകളും എത്തിച്ചത് കർണാടകത്തിൽ നിന്ന്. പിടിയിലാകാൻ ഇനിയും നിരവധി പേർ. തോൽ ഇന്ത്യയുടെ ദേശീയ മൃഗമായ ബംഗാൾ...

Read More >>
കമ്യൂണിസം കുത്തുപാളയെടുപ്പിച്ച ക്യൂബയ്ക്ക് കത്തോലിക്കാ സഭ വഴി അമേരിക്കൻ സഹായം.

Feb 8, 2026 10:34 AM

കമ്യൂണിസം കുത്തുപാളയെടുപ്പിച്ച ക്യൂബയ്ക്ക് കത്തോലിക്കാ സഭ വഴി അമേരിക്കൻ സഹായം.

കമ്യൂണിസം കുത്തുപാളയെടുപ്പിച്ച ക്യൂബയ്ക്ക് കത്തോലിക്കാ സഭ വഴി അമേരിക്കൻ...

Read More >>
Top Stories