അറിയിപ്പുകൾ

അറിയിപ്പുകൾ
Jul 2, 2026 03:44 PM | By PointViews Editor

ഗ്യാസ് പ്ലാൻ്റ് ടെക്‌നീഷ്യൻ .കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഗ്യാസ് പ്ലാൻ്റ് ടെക്‌നീഷ്യൻ തസ്‌തികയിൽ ഒഴിവുണ്ട്. ​യോഗ്യത: ബയോ മെഡിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ/അല്ലെങ്കിൽ ഐടിഐ ഇൻ മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ/സർട്ടിഫൈഡ് കോഴ്സ് ഇൻ മെഡിക്കൽ ഗ്യാസ് പ്ലാൻറ് ഓപ്പറേഷൻ. പ്രവൃത്തി പരിചയം അഭികാമ്യം. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ​ജൂലൈ ​ഏഴിന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ​വാക്ക് ഇൻ ഇന്റർവ്യൂവിന്​ എത്തണം. ഫോൺ: 0497-2882106.

മിനി ജോബ് ഫെയർ

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ നാലിന് രാവിലെ 10 മുതൽ ഉച്ച ഒരു മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എച്ച്ആർ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, ഡാറ്റ എൻട്രി എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, ഫ്ലോർ മാനേജർ, സെയിൽസ് കൺസൽട്ടൻറ്, സർവീസ് എഞ്ചിനീയർ (ഡീസൽ എഞ്ചിൻ & ജനറേറ്റർസ്), സർവീസ് എഞ്ചിനീയർ ട്രെയിനി (ഡീസൽ എഞ്ചിൻ & ജനറേറ്റർസ്) ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: പ്ലസ് ടു/ഡിഗ്രി/എംബിഎ (എച്ച്ആർ), ഐടിഐ/ബികോം. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർ രജിസ്ട്രേഷൻ സ്ലിപ് ഹാജരാക്കിയാൽ മതി. ഫോൺ: 0497 -2707610, 6282942066.

ലാറ്ററൽ എൻട്രി സ്പോട്ട് അഡ്‌മിഷൻ

ഐഎച്ച്ആർഡിയുടെ കല്ല്യാശ്ശേരി ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക്കിൽ കോളേജിൽ ലാറ്ററൽ എൻട്രി സ്കീം പ്രകാരം നിലവിലുള്ള ഒഴിവുകളിലേക്ക് ജുലൈ 13, 14 തീയ്യതികളിൽ കോളേജിൽ സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. പ്ലസ് ടു/വിഎച്ച്എസ്ഇ (മാത്‌സ്. ഫിസിക്സ‌്, കെമിസ്ട്രി), രണ്ട് വർഷ ഐ ടി ഐ പാസ്സായവർക്ക് അപേക്ഷിക്കാം. സ്പോട്ട് അഡ്‌മിഷനു വേണ്ടി പുതുതായി പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് വൺടൈം രജിസ്ട്രേഷന് അപേക്ഷിക്കുന്നതിനും ജുലൈ പത്ത് വരെ അവസരമുണ്ട്. വെബ്സൈറ്റ്: https://le.polyadmission.org. ഫോൺ: 0497-2780287, 8547005082, 9495462909, 8129642905.

ഇലക്ട്രിക്കൽ ട്രേഡ്സ്മാൻ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേക്ക് ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് സ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 9446301684, 9400006495.

അയ്യങ്കാളി സ്കോളർഷിപ്പിന് അപേക്ഷിക്കാം

അയ്യങ്കാളി മെമ്മോറിയൽ ടാലൻ്റ് സെർച്ച് ആൻഡ് ഡവലപ്മെൻ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട പട്ടികജാതി വികസന ഒഫീസുകളിൽ സമർപ്പിക്കണം. അപേക്ഷഫോം എല്ലാ കോർപ്പറേഷൻ/ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി ജൂലൈ 15. ഫോൺ: 0497-2700596.

ക്വട്ടേഷൻ

പി എസ് സി ജില്ലാ ഓഫീസിന് ഓൺലൈൻ പരീക്ഷാകേന്ദ്രം നിർമ്മിക്കുന്നതിനായി അനുവദിച്ച് കിട്ടിയ സ്ഥലത്തെ പാഴ്മരങ്ങൾ മുറിച്ച് നീക്കം ചെയ്ത് കൊണ്ടുപോകാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ എട്ട് രാവിലെ 11.

Notifications

Related Stories
നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

Jul 22, 2026 09:59 AM

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും...

Read More >>
മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

Jul 21, 2026 03:43 PM

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ...

Read More >>
കള്ളൻ വിജയൻ.....  പൂർണമായി വായിക്കുവാൻ.

Jul 21, 2026 08:43 AM

കള്ളൻ വിജയൻ..... പൂർണമായി വായിക്കുവാൻ.

കള്ളൻ വിജയൻ..... പൂർണമായി...

Read More >>
ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

Jul 21, 2026 08:21 AM

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം...

Read More >>
കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

Jul 20, 2026 07:13 PM

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം...

Read More >>
കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

Jul 20, 2026 05:16 PM

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി...

Read More >>
Top Stories