പാലുകാച്ചി : പാലുകാച്ചിയിൽ പുലി കൂട്ടങ്ങളും ആനയും എത്തിയതോടെ മയിലുകളും കൂട്ടത്തോടെ എത്തിത്തുടങ്ങി. അൻപതിൽ അധികം മയിലുകളാണ് കഴിഞ്ഞ ദിവങ്ങളിൽ എത്തിയത്.കശുമാവിൽ തോട്ടങ്ങളിലാണ് മയിലുകൾ തമ്പടിച്ചിരിക്കുന്നത്.
കാട്ടിലെ ജീവികൾ ഒന്നിനു പുറകെ മറ്റൊന്നായി എത്തുന്നത് ജനങ്ങളിൽ ആശങ്ക പരത്തുന്നു. കേളകം പഞ്ചായത്തിലെ പൊയ്യ മല, വെണ്ടേക്കുംചാൽ ,മീശ കവല ,കൈലാസംപടി, ശാന്തിഗിരി മേഖലയിലും കൊട്ടിയൂർ പഞ്ചായത്തിലെ പന്നിയാംമല ,ഒറ്റപ്ലാവ്, പാലുകാച്ചി എന്നിവിടങ്ങളിൽ ആണ് പുലികൾ വിലസുന്നത്.
പാലുകാച്ചിയിലെ കൊട്ടിയൂർ വെസ്റ്റ് വനം വിഭാഗത്തിലാണ് ഒടുവിൽ പുലിയുടെ സാന്നിധ്യം ഉള്ളത് .ഇവിടെനിന്ന് ഇടയ്ക്കിടെ പുലിയുടെ അലർച്ചയും കേൾക്കുന്നുണ്ട്. കാട്ടാനകൾ കൂടിയെത്തിയതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് എപ്പോഴും എത്തുന്നു. രാത്രിയിലും പകലും ഇടയ്ക്കിടെ പടക്കം പൊട്ടിക്കുന്നുണ്ട് .ഇതിന്റെ ശബ്ദം കേൾക്കുന്നത് കൊണ്ടാകാം പുലികൾ വനം വിട്ട് പുറത്തു വരാത്തത് എന്നാണ് നിഗമനം. ആൾതാമസമില്ലാത്ത തോട്ടങ്ങളിൽ പുലിയുടെ സാന്നിധ്യം ഇപ്പോഴുമുണ്ട് .എങ്കിലും വളർത്തുമൃഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ല.
ഫെബ്രുവരി മൂന്നിനാണ് പാലുകാച്ചിയിലെ നടാങ്കണ്ടത്തിൽ ഉലഹന്നാന്റെ പുരിയിടത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ പുലി പിടിച്ചത്. പുലിയാണ് എന്ന് വനം വകുപ്പ് ആദ്യം തന്നെ സമ്മതിച്ചു എങ്കിലും പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിലാണ് കൂടുതൽ പുലികൾ പ്രദേശത്ത് ഉള്ള വിവരം നാട്ടുകാർക്ക് ലഭിച്ചത്. കേളകം പഞ്ചായത്തിലെ വെണ്ടയ്ക്കു ചാലിലും മീശ കവലയിലും കർഷകർ പുലികളെ നേരിൽ കണ്ടിട്ടു പോലും വനം വകുപ്പ് പ്രദേശത്തെ പുലിഇല്ല എന്ന നിലപാടാണ് സ്വീകരിച്ചത്.
പുലികളെ പിടികൂടി പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ പുറംതിരിഞ്ഞു നിൽക്കുകയായിരുന്നു. എന്നാൽ ഇനി പുലിയെ ജനവാസ കേന്ദ്രത്തിൽ കണ്ടാൽ ജനങ്ങൾ തന്നെ സ്വയം പ്രതിരോധം എന്ന നിലയിൽ അവയെ നേരിടും എന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം പ്രഖ്യാപിച്ചിരുന്നു .കാട്ടാനങ്ങൾ കൂടി വന്നതിന് പിന്നാലെ പുലികൾ വീണ്ടും നാട്ടുകാർക്ക് ശല്യമാകാതിരിക്കാൻ വേണ്ടിയാണ് രാത്രിയിലും പകലും ഇടയ്ക്കിടെ പടക്കം പൊട്ടിക്കുന്നത് എന്നാൽ ഇപ്പോൾ പ്രത്യേകിച്ച് മയിലുകൾ കൂടി എത്തിയതോടെ കൃഷിനാശം വർധിക്കുന്നതായി കർഷകർ പറയുന്നു.
Wild animals continue to migrate from the wild; Farmers are worried