കൊയിലാണ്ടി: ജപ്തി നടപടികൾ നിർത്തി വെച്ച് കർഷക ആത്മഹത്യകൾ തടയണമെന്നാവശ്യപ്പെട്ടു കൊണ്ടു മാർച്ച് 4-ശനിയാഴ്ച നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ പ്ലക്കാർഡ് ധരിച്ചു കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയും വികസന സമിതി അംഗവുമായ രാജൻ വർക്കി പ്രമേയമവതരിപ്പിച്ചു.
പേരാമ്പ്ര നിയോജക മണ്ഡലത്തിൽ പെട്ട ചക്കിട്ടപാറ പഞ്ചായത്തിലെ ജനങ്ങൾ മാത്രമല്ല കേരളത്തിലെ നൂറിൽ അധികം പഞ്ചായത്തുകളും ബഫർ സോൺ പ്രശ്നത്തിൽ ഉഴലുകയാണ്. സ്ഥലം വിറ്റുപോലും കടം വീട്ടാൻ കഴിയാത്ത ദുരവസ്ഥ നേരിടുകയാണ് അവർ. ജപ്തി ഭീഷണി അവസാനിപ്പിച്ച് കർഷകരെ സഹായിക്കുന്ന നിലപാട് സർക്കാരും ധനകാര്യ സ്ഥാപനങ്ങളും സ്വീകരിക്കണം.
പെരുവണ്ണാമൂഴിയിൽ ടൂറിസത്തിൻ്റെ മറവിൽ ലക്ഷങ്ങൾ ധൂർത്തടിച്ച് ഫെസ്റ്റ് നടത്തുന്നവർ ആ പണം കടക്കെണിയിൽ പെട്ട് ജപ്തി ഭീഷണി നേരിടുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ പാവപ്പെട്ടവരുടെ കടം വീട്ടാൻ നൽകണമെന്നും രാജൻ വർക്കി താലൂക്ക് വികസനസമിതിയിൽ ആവശ്യപ്പെട്ടു
Protest against confiscation in Koyilandi Taluk Samiti wearing placards around their necks