കൊട്ടിയൂർ: കണിച്ചാർ പഞ്ചായത്തിലെ ദുരന്തം സംഭവിച്ചിട്ട് എട്ടര മാസം മാത്രമാണ് ആയതെങ്കിൽ അഞ്ചുവർഷം മുൻപുണ്ടായ ദുരന്തത്തിൽ കൃഷിയിടം നഷ്ടപ്പെട്ടിട്ടും സംരക്ഷണ പദ്ധതി നടപ്പിലാക്കാൻ തയ്യാറാകാത്ത സർക്കാരിനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് കൊട്ടിയൂർ പഞ്ചായത്തിലെ കർഷകർ. 2018ലും 19 ഉണ്ടായ പ്രകൃതി ദുരന്തത്തിൽ കൃഷിയിടം നഷ്ടപ്പെട്ടവർക്കുള്ള സംരക്ഷണ പദ്ധതികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല എന്നും ബാവലിപ്പുഴ കരകവിഞ്ഞൊഴുകി കൃഷിയിടം നഷ്ടപ്പെട്ടവർക്കായി വാഗ്ദാനം ചെയ്തിരുന്ന പദ്ധതികൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്നതാണ് ആരോപണം. പുഴ വഴിമാറി ഒഴുകി കൃഷിയിടം നഷ്ടപ്പെട്ട വെങ്ങ ലോടിയിലെ പത്തോളം കർഷകരാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. പുഴ ഇപ്പോഴും ഇവരുടെ കൃഷിയിട ത്തിലൂടെയാണ് ഒഴുകുന്നത്. സംരക്ഷണഭിത്തി നിർമ്മിച്ചു നൽകും എന്നതായിരുന്നു പ്രഖ്യാപനം. പക്ഷേ അഞ്ചുവർഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പിലായില്ല. ഓരോ മഴക്കാലത്തും വെള്ളം കുത്തിയൊഴുകി കൂടുതൽ കൃഷിഭൂമി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മതിയായ പരിഹാരം പോലും ഇതുവരെ നൽകിയിട്ടില്ല. ചിലയിടങ്ങളിൽ സംരക്ഷണഭിത്തി കെട്ടി കൊടുത്ത ശേഷം ജലവിഭവ വകുപ്പ് മൗനത്തിലാണ്. സംരക്ഷണ പദ്ധതികൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയ സമർപ്പിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും പണ്ട് അനുവാദിക്കാത്തതാണ് പദ്ധതി നടപ്പിലാകാത്തതിന് കാരണമെന്നാണ് ജലവിഭവകുപ്പ് നൽകുന്ന വിശദീകരണം.
The word that the protection wall will be built even after five years is also a waste word