കേളകം: പ്രകൃതി ദുരന്തങ്ങളെ തുടർന്ന് ചിങ്കണ്ണി പുഴയിൽ രൂപപ്പെട്ട ഇരട്ട തുരുത്തുകൾ കാരണം ആനമതിൽ തകർച്ചയിലേക്ക് നീങ്ങുകയാണ് എന്ന പരാതിയാണ് കേളകം പഞ്ചായത്തിൽ നിന്നും ഉയരുന്നത്. മഴക്കാലത്ത് വനത്തിനുള്ളിൽ ഉണ്ടായ ഉരുൾപൊട്ടലുകളെ തുടർ ന്ന്കല്ലും മണ്ണും മരങ്ങളും വന്നടിഞ്ഞാണ് ഇടത്തുരുത്തുകൾ ഉണ്ടായത്. ഇതേത്തുടർന്ന പുഴ ഗതി മാറി ഒഴുകുകയും മലവെള്ളം കുത്തിയൊഴുകി ആന മതിലിൽ വന്നിടിച്ച് മതിലിന് ബലക്ഷയം സംഭവിച്ചതായും കർഷകർ ചൂണ്ടിക്കാട്ടുന്നു. ചിലയിടങ്ങളിൽ ആനമതിൽ തകർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ മതിലിന്റെ അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചിട്ടും ഉണ്ട്. കാട്ടാന വന്ന ഒന്ന് തട്ടിയാൽ ചിലയിടങ്ങളിലെ മതിൽ തകർന്നു വീഴും എന്ന് ഉറപ്പാണ്. അങ്ങനെ സംഭവിച്ചാൽ കാട്ടാനക്കൂട്ടങ്ങൾ വീണ്ടും കേളകം പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ നാശംവിതച്ച് നടക്കാനുള്ള സാധ്യതയും ഉണ്ട്. 2016ൽ ആന മതിൽ പണികഴിപ്പിച്ച ശേഷം കാട്ടാനകൾ കൃഷിയിടത്തിലെത്തിയത് മഴക്കാലത്ത് മതിൽ തകർന്ന ഭാഗത്ത് കൂടിയും മതിലിനോട് ചേർന്ന് രൂപപ്പെട്ട ഇടത്തുരുത്തുകൾ കടന്നുമാണ്. ഗതി മാറിയൊഴുകിയ ചെങ്കണ്ണ് പുഴയെ പഴയ മാർഗത്തിലേക്ക് തിരിച്ചുവരണം എന്നും ആന മതിലിനെ ബലപ്പെടുത്തണം എന്നു മാത്രമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
An elephant wall that collapses if an elephant comes and hits it; Locals in fear