വറ്റിയ പുഴകൾ വരണ്ടുണങ്ങിയ പാഠങ്ങൾ ഇതുവരെ വറ്റാത്ത കിണറുകളിൽ പോലും പാറ തെളിഞ്ഞ അവസ്ഥ. അത്യുഷ്ണത്തിൽ വലയുകയാണ് മലയോരം. വേനൽചൂടിന്റെ കടുപ്പത്തിൽ വിയർത്തു കുളിക്കുകയാണ് നാട്ടുകാർ. അന്തരീക്ഷ ആർദ്രത താരതമ്യേന കൂടുതലായതിനാൽ രേഖകളിലെ താപനിലയെക്കാൾ കൂടുതലാണ് ചൂട് അനുഭവപ്പെടുന്നത്. വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം വർദ്ധിക്കുകയാണ് കുഴൽക്കിണറുകളിൽ പോലും ആശങ്കാജനകമായ നിരപ്പിൽ ജലവിതാനം താഴ്ന്നു. വേനൽ മഴ കുറയുന്നതും പടിഞ്ഞാറൻ കാറ്റിന്റെ അഭാവവും അൾട്രാവയലറ്റ് കിരണങ്ങളുമാണ് താപനിയിലെ വർദ്ധനയ്ക്ക് കാരണം. വടക്ക് കിഴക്കൻ മേഖലകളിൽ നിന്നുള്ള കാറ്റും അറബിക്കടലിൽ നിന്നുണ്ടാകുന്ന പടിഞ്ഞാറൻ കാറ്റും ചേരുമ്പോഴാണ് വേനൽ മഴ ലഭിക്കുന്നത്. ഇത്തവണത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടിൽ പ്രകാരം കണ്ണൂരിൽ 100% വേനൽ മഴ കുറവാണ്. രാത്രികാലത്ത് കര തണുക്കുമ്പോൾ സമുദ്രോപരിതലത്തിലെ താപനില വർദ്ധിച്ചു. ശരാശരി 28 30 ഡിഗ്രി സെൽഷ്യസിൽ എത്തി നിൽക്കുന്നു. അന്തരീക്ഷ ആർദ്രത വർദ്ധിക്കുന്നതും അനുഭവപ്പെടുന്ന ചൂടിലെ വർദ്ധനയ്ക്ക് കാരണമാകുന്നു. അറബിക്കടലിന് മുകളിൽ ഇപ്പോൾ മർദ്ദം കൂടിയ മേഖലയുണ്ട്. ഇത് പടിഞ്ഞാറൻ കാറ്റിന് തടസ്സം ഉണ്ടാകുന്നുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ഗൾഫ് മേഖലയിൽ പോലും കേരളത്തേക്കാൾ കുറഞ്ഞ താപനിലയിലാണ് അനുഭവപ്പെടുന്നത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുമണി ഉള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മലയോരമേഖലകളിൽ വേനൽ മഴ ലഭിക്കും എന്ന കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തലിൽ അടുത്ത ദിവസങ്ങളിൽ ഒന്നും മഴ പ്രവചന മേഖലകളിലും കണ്ണൂരും ഇതുവരെ എത്തിയിട്ടില്ല. കിണറുകളിലെ വെള്ളം വറ്റിയതിനാൽ മിക്ക മേഖലകളിലും കുഴൽ കിണറുകളെ ആശ്രയിക്കുകയാണ്. കുഴൽക്കിണറുകളിലെ ജലനിരപ്പും വേനൽ കനത്തതോടെ കുറയുകയാണ്. അഗ്നിഷാ സേന ഇടപെടേണ്ട തീപിടുത്തങ്ങളുടെ എണ്ണം വർധിക്കുന്നുണ്ട്. ഫയർ സ്റ്റേഷൻ പോലും വെള്ളം എത്തിക്കാൻ ചില മേഖലകളിൽ പ്രയാസപ്പെടുന്നു. കാലാവസ്ഥ വ്യതിയാനങ്ങൾ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു.
If it rains, it's a flood; if it's sunny, it's a firestorm