പേരാവൂർ :കുനിത്തലയിൽ തല കുനിച്ച് പേരാവൂർ പഞ്ചായത്ത്. വാഗ്ദാനങ്ങൾ വിഴുങ്ങി, ഫ്ലക്സ് ബോർഡ് മടക്കി കെട്ടി, പ്രഖ്യാപനം കളിപ്പീരായി, നാട്ടുകാർ സമരം തുടങ്ങി - കുനിത്തല റോഡ് പണിയാത്ത പഞ്ചായത്ത് തല കുനിച്ചിരിപ്പാണ്. പേരാവൂര്‍ കുനിത്തല വായന്നൂര്‍ റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാത്തതില്‍ പ്രതിഷേധിച്ച് കുനിത്തല സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. എത്ര പോസ്റ്റർ പതിപ്പിച്ചാലും നാണം തോന്നാൻ ഇത് രാജഭരണകാലമൊന്നുമല്ലല്ലോ എന്നതാണ് പഞ്ചായത്ത് നിലപാട്. 2020ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ കാലത്താണ് കുനിത്തല റോഡിനായി സിപിഎം ൻ്റെ കഴിവ് ഉപയോഗിച്ച് 2 കോടി രൂപ അനുവദിപ്പിച്ചതെന്ന പ്രചാരണവുമായി മത്സരത്തെ നേരിട്ടത്. പാർട്ടിയുടെ കഴിവ് കൊണ്ട് വാർഡ് കിട്ടിയെങ്കിലും പ്രസിഡൻ്റ് ആകാൻ വേണ്ടി പ്രഖ്യാപനം ചെയ്യിച്ച് മത്സരിച്ച നേതാവ് തോറ്റു. അതോടെ തീർന്നു റോഡിൻ്റെ 2 കോടിയും പണിയും. ഇപ്പോൾ കാൽനടയാത്ര പോലും സാധ്യമല്ലാ. സൈക്കിൾ യാത്ര കൊണ്ട് ഫലവുമില്ല. നാട്ടുകാർ മുട്ടാവുന്ന വാതിലിൽ ഒക്കെ മുട്ടി. 20 കൊല്ലം മുൻപ് ടാറിംഗ് നടത്തിയ റോഡാണ്. അറ്റകുറ്റപണി പോലും വേണ്ടവിധം നടത്തിയിട്ടില്ല. പ്ര ദേശമാണെങ്കിൽ സിപിഎം കോട്ടയും.റോഡ് നന്നാക്കണവെന്ന് പറഞ്ഞാൽ ഒന്നും മിണ്ടാത്ത പഞ്ചായത്ത് . ഗ്രാമ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരും എംഎല്‍എയും എം പിയും ഒക്കെയുണ്ടെങ്കിലും അവരൊക്കെ വല്യ' വല്യ രാഷ്ട്രീയം മാത്രം തള്ളുന്നവർ. ഒരു റോഡും 2 കോടിയുമൊക്കെ സ്വാഹ. ജനങ്ങൾ പൊറുതിമുട്ടിന്നു. രാഷ്ട്രീയം മറന്ന് കുനിത്തല റോഡിനായി ഇടപെടലുകള്‍ നടത്തുകയാണ് ,പേരാവൂര്‍ പഞ്ചായത്തില്‍ വാഹനം ഓടിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ കൂടുതല്‍ ഉള്ള സ്ഥലം കുനിത്തലയായിട്ടും വാഹനം ഓടിച്ച് നടുവൊടിയുന്ന റോഡും കുനിത്തലയില്‍ തന്നെ,അധികൃതര്‍ കുനിത്തല നിവാസികളോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക,മഴക്കാലത്തിന് മുന്നേ റോഡ് റീടാംറിംഗ് ചെയ്യുക തുടങ്ങിയ കാര്യങ്ങ്ങൾ ഉയർത്തിപോസ്റ്ററില്‍ ഉള്ളത്.കുനിത്തലമുക്കിലും,കുനിത്തലയിലുമാണ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളത്.
Peravoor Panchayat with bowed head.