നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.
Sep 14, 2024 11:39 AM | By PointViews Editr

തട്ടിപ്പ്, വെട്ടിപ്പ്, ചതി, വഞ്ചന, കള്ളക്കടത്ത്, കൊള്ള, കൊള്ളിവയ്പ്, കൊലപാതകം, ബലാൽസംഗം, പീഢനം, അഴിമതി എന്നീത്തരം നെഗറ്റീവ് വാർത്തകൾ പതിവായും സ്ഥിരമായും തുടർച്ചയായും കേൾക്കുകയും കാണുകയും ചർച്ച ചെയ്യുകയും ശ്രദ്ധിക്കുകയും ചിന്തിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് തലച്ചോറിൻ്റെ പ്രവർത്തനത്തെ തകരാറിലാക്കുമെന്ന് പുതിയ പഠനം. കൂടാതെ മറ്റ് ഏഴ് കാര്യങ്ങൾ കൂടി നിങ്ങളുടെ തലച്ചോറിനെ ഉപയോഗശൂന്യമാക്കുകയും നിങ്ങളെ നശിപ്പിക്കുകയും ചെയ്യും.

1. നിഴലും ഇരുളും ഉള്ള സ്ഥലങ്ങളിൽ പതിവായും സ്ഥിരമായും ചിലവഴിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ നശിപ്പിക്കും.

2. ഫുൾവോളിയത്തിൽ വച്ച് ഹെഡ്ഫോൺ ഉപയോഗിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ നശിപ്പിക്കും.

3. സിനിമകൾ, ടിവി, യുട്യൂബ്, സോഷ്യൽ മീഡിയ എന്നിവയിലായി പ്രതിദിനം 4 മണിക്കൂറിലധികം ചിലവഴിച്ചാൽ നിങ്ങളുടെ തലച്ചോറ് താറ്മാറാകും.

4. മധുരവും പഞ്ചസാരയും നിത്യവും സ്ഥിരമായും ഉപയോഗിച്ചാലും നിങ്ങളുടെ തലച്ചോറ് നാശമാകും.

5. ഒരു ദിവസത്തെ മുഴുവൻ പ്രവർത്തനങ്ങളും ചലനവും വളരെ മെല്ലെയാണെങ്കിൽ ഉറപ്പ് നിങ്ങളുടെ തലച്ചോറ് നാശമായിക്കഴിഞ്ഞിരിക്കുന്നു.

6. ഉറക്കം കുറയുന്നത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല തലച്ചോറിനെയും നാശകോശമാക്കും. ഒരു ദിവസത്തിൻ്റെ 3 ൽ 1 ഭാഗം അതായത് രാത്രിയിൽ 8 മണിക്കൂർ ഉറക്കം മനുഷ്യന് നിർബന്ധമാണ്. അത് ലഭിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് തലച്ചോർ ഉപയോഗിക്കാനുള്ള കഴിവ് നഷ്ടപ്പെടും.  

7. ഇതാണ് പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം. പൊതുപരിപാടികളിൽ ഒന്നും പങ്കെടുക്കാതെ സാമൂഹിക രംഗത്ത് നിന്ന് വിട്ടു നിൽക്കുന്നത് നിങ്ങളുടെ തലച്ചോറിനെ മാത്രമല്ല, നിങ്ങളുടെ വ്യക്തിത്വത്തെയും ശരീരത്തെയും കുടുംബത്തെയും ചുറ്റുപാടുകളേയും നാടിനെയും സംസ്കാരത്തേയും ഒക്കെ നശിപ്പിക്കും. 

തലച്ചോറ് നശിച്ചിട്ട് ജീവിക്കുന്നതെന്തിനാണ്? തലച്ചോർ നശിച്ചവരും തലച്ചോറിൻ്റെ ആരോഗ്യം നഷ്ടപ്പെട്ടവരും അക്രമികളും നിർഗുണരും സാമൂഹിക വിരുദ്ധരും ആത്മഹത്യാ പ്രവണതയുള്ളവരും ആയിരിക്കും എന്നുറപ്പാണ്.

അതിനാൽ ഇത് വായിച്ച് തലച്ചോറിനെ സംരക്ഷിക്കുക. നല്ലത് ചിന്തിക്കുക. നന്നായി വീട്ടിലും സമൂഹത്തിലും ജീവിക്കുക.

Bad news can damage brain health. And 7 other things.

Related Stories
 ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

Sep 13, 2024 09:53 AM

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യുംമാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് ....

Read More >>
മയക്കൻമാരെ ഒതുക്കാൻ  എക്സൈസിൻ്റെ നമ്പറുകൾ.

Sep 9, 2024 12:21 PM

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ നമ്പറുകൾ.

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ...

Read More >>
മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത്  കേരള ബോൺമാരോ രജിസ്ട്രി.

Sep 4, 2024 08:25 PM

മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് കേരള ബോൺമാരോ രജിസ്ട്രി.

കേരള ബോൺമാരോ രജിസ്ട്രി,ആരോഗ്യ വകുപ്പ് അനുമതി നൽകി., ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ...

Read More >>
കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ്  സെപ്റ്റംബർ  4 ന് കോഴിക്കോട്ട്.

Aug 30, 2024 11:22 AM

കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ 4 ന് കോഴിക്കോട്ട്.

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ,നേരിട്ടുള്ള...

Read More >>
ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു  മുതൽ.

Aug 28, 2024 09:31 PM

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു മുതൽ.

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു...

Read More >>
Top Stories