റെയിൽവേയ്ക്ക് ഉണ്ടാക്കി കൊടുത്തിട്ടും മലയാളിക്കിട്ട് ഒണ്ടാക്കുന്ന ഇന്ത്യൻ റെയിൽവേ.

റെയിൽവേയ്ക്ക് ഉണ്ടാക്കി കൊടുത്തിട്ടും മലയാളിക്കിട്ട് ഒണ്ടാക്കുന്ന ഇന്ത്യൻ റെയിൽവേ.
Sep 14, 2024 12:38 PM | By PointViews Editr

കണ്ണൂർ: ഇന്ത്യൻ റെയിൽവേയ്ക്ക് പ്രതിവർഷം കോടികൾ സമ്മാനിക്കുന്ന മലയാളിക്ക് സ്വസ്ഥമായി യാത്ര ചെയ്യാൻ ഒരു ഉപകാരവും ഇന്ത്യൻ റെയിൽവേ ചെയ്യുന്നില്ല. എല്ലാ ട്രെയ്നിലും നിന്ന് തപസ്സ് ചെയ്താണ് യാത്രക്കാർ ഇന്ത്യൻ റയിൽവേയെ അനുഗ്രഹിക്കുന്നത്. ട്രെയ്നിൽ യാത്ര ചെയ്യാൻ മലയാളി സഹിക്കുന്ന ത്യാഗവും ഗതികേടുമാണ് ചിത്രത്തിലുള്ളത്. എന്നിട്ടും 50 കോടിക്ക് മുകളിൽ വരുമാനമുള്ള സ്റ്റേഷനുകളുടെ പട്ടികയിൽ, കേരളം 4അം സ്ഥാനത്ത് ആണെന്ന് പറഞ്ഞ് ആഹ്ളാദിച്ച് നൃത്തം ചെയ്യുന്ന മയിലുകളെ പലയിടത്തും കാണാം. പുതിയ കണക്ക് പ്രകാരം മഹാരാഷ്ട്രയ്ക്കും (30) ബീഹാറിനു (17) തമിഴ്നാടിനും (16) ശേഷം കേരളം നാലാം സ്ഥാനത്ത് കയറി ചെന്ന് ഇന്ത്യൻ റെയിൽവേയെ പണം കൊണ്ട് മൂടി. കേരളത്തിലെ 14 സ്റ്റേഷനുകളിൽ വരുമാനം 50 കോടിക്ക് മുകളിൽ ഉണ്ട്. മറ്റു പല സംസ്ഥാനങ്ങളിൽ അപേക്ഷിച്ചു ഇതൊരു വലിയ നേട്ടം ആണ് എന്നൊക്കെയാണ് പുകഴ്ത്തൽ.

കേരളത്തിൽ നിന്നുള്ള 50 കോടിക്ക് മുകളിൽ വരുമാനമുള്ള ആ 14 സ്റ്റേഷനുകൾ - 

തിരുവനന്തപുരം സെൻട്രൽ (281cr)

എറണാകുളം ജംഗ്ഷൻ (241cr)

കോഴിക്കോട് (190cr)

തൃശ്ശൂർ (164cr)

എറണാകുളം ടൗൺ (139cr)

കണ്ണൂർ (121cr) 

പാലക്കാട് ജംഗ്ഷൻ (119cr)

കൊല്ലം ജംഗ്ഷൻ (103cr)

കോട്ടയം (88cr)

ആലുവ (83cr)

ചെങ്ങന്നൂർ (64cr)

ഷോർണൂർ ജംഗ്ഷൻ (59cr)

കൊച്ചുവേളി (56cr)

കായംകുളം ജംഗ്ഷൻ (56cr)

ഈ പറഞ്ഞ 14 സ്റ്റേഷനുകൾ കേരളത്തിൻറെ റെയിൽവേ വരുമാനത്തിൽ 76% സംഭാവന ചെയ്യുന്നുണ്ട് എന്നും അഭിമാനത്തോടെ വിളമ്പി ട്രെയ്നിലെ ടോയ് ലറ്റിൻ്റെ പടിയിൽ കുത്തി യിരുന്ന് മലയാളി യാത്ര ചെയുകയാണ്. നിർമിച്ച വന്ദേ ഭാരതിൽ പകുതിയും ഓടാതെ കിടപ്പാണ്. അതിൽ ഒരു നാലെണ്ണം ഇത്രയും ലാഭം ഉണ്ടാക്കി കൊടുക്കുന്ന കേരളത്തിന് നൽകാൻ കേന്ദ്ര സർക്കാർ തയാറല്ല. ഇതൊന്നുമല്ലങ്കിൽ നിലവിൽ ഉള്ളതിൻ്റെ ഇരട്ടി ജനറൽ കംപാർട്ട്മെൻറുകൾ കൂടി അനുവദിച്ചാലും മതി. എത്രയോ സ്ലീപ്പർ കോച്ചുകൾ ഒരാളുപോലും കയറാതെ കാലിയായി ഓടുന്നു. .....

[Source: Harshid Yadav (Indian Rail info). Chart prepared on the basis of data released by Indian Railways ]

Indian Railways is built by Malayalam even though it is made for railways.

Related Stories
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

Sep 18, 2024 08:08 PM

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത,: അഡ്വ.മാര്‍ട്ടിന്‍...

Read More >>
Top Stories