ന്യൂനപക്ഷ യുവജനങ്ങൾക്ക് 1 ലക്ഷം തൊഴിൽ അവസരങ്ങൾ 19 ന് പ്രഖ്യാപിക്കും.

ന്യൂനപക്ഷ യുവജനങ്ങൾക്ക് 1 ലക്ഷം തൊഴിൽ അവസരങ്ങൾ 19 ന് പ്രഖ്യാപിക്കും.
Sep 14, 2024 08:16 PM | By PointViews Editr

കൽപ്പറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. സെപ്തംബർ 19 ന് കൽപ്പറ്റയിലെ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പട്ടികജാതി- പട്ടികവർഗ, പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു മുഖ്യാതിഥിയാകും. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അധ്യക്ഷത വഹിക്കും.

ജനപ്രതിനിധികളായ ടി. സിദ്ദിഖ് എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, എം.വി ശ്രേയാംസ്‌കുമാർ, കമ്മീഷൻ അംഗങ്ങളായ എ. സൈഫുദ്ദീൻ ഹാജി, പി. റോസ, നോളജ് ഇക്കോണണി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ കളക്ടർ മേഘശ്രീ ഡി.ആർ, മറ്റ് ജനപ്രതിനിധികൾ, വിവിധ ന്യൂനപക്ഷ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.

തുടർന്ന് കേരള നോളജ് ഇക്കോണമി മിഷൻ റീജിയണൽ പ്രോജക്ട് മാനേജർ ഡയാന തങ്കച്ചൻ പദ്ധതി അവതരണം നടത്തും. 18 നും 50 നും ഇടയിൽ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരായവർക്കായി സർക്കാരിതര മേഖലകളിലും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നത്. പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്ക് ക്യാമ്പിലെത്തി രജിസ്ട്രേഷൻ നടത്താം. രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.

തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ, നവംബർ മാസങ്ങളിലായി പൂർത്തീകരിക്കും.

എന്നാൻ ഏറ്റവും ന്യൂനപക്ഷമായ സമുദായങ്ങളെ ഞെരുക്കി ന്യൂനപക്ഷ അവകാശങ്ങൾ ഒരു ന്യൂനപക്ഷ സമുദായം കൈക്കലാക്കുന്നു എന്ന ആരോപണവും ഉയർന്നിട്ടുള്ളതാണ്. കാസ അടക്കമുള്ള സംഘടനകൾ ഏതാനും വർഷങ്ങളായി ഈ പ്രചരണവുമായി രംഗത്തുണ്ട്.

1 lakh employment opportunities for minority youth will be announced on 19 a

Related Stories
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

Sep 18, 2024 08:08 PM

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത,: അഡ്വ.മാര്‍ട്ടിന്‍...

Read More >>
Top Stories