പെരും ആൾക്ക് നീരഭിഷേകം.
ഓടപ്പൂക്കാലം 3
കൊട്ടിയൂർ : മണിത്തറയിലെ ഹരിതാഭമായ സ്വയംഭൂസ്ഥാനത്ത് ജന്മ ശാന്തിയുടെ കാർമികത്തിൽ കൊട്ടിയൂർ പെരുമാൾക്ക് നീരഭിഷേകം നടത്തി. വൈശാഖോത്സവത്തിലെ നീരെഴുന്നള്ളത്ത് പൂർത്തിയാക്കി. ഇനി ജൂൺ ഒന്നിന് ചോദിവിളക്ക് കൊളുത്തി നെയ്യാട്ടം. വൈശാഖോത്സവകാലത്തെ വിളക്ക് തെളിയിക്കാനുള്ള തിരിയും ശ്രീകോവിലേക്കുള്ള കിള്ളി വസ്ത്രവും ഉത്തരിയങ്ങളുമായി മണിയൻ ചെട്ടിയാനും സംഘവും കൂത്തുപറമ്പ് പുറക്കളം തിരൂർ കുന്ന ഗണപതി ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിൽ എത്തിച്ചേർന്നതോടെയാണ് നീരൊഴുന്നള്ളത്ത് ചടങ്ങുകൾ തുടങ്ങിയത്.പിന്നാലെ ദീപം തെളിയിക്കാനുള്ള എള്ളെണ്ണയുമായി പടുവിലാൻ കിള്ളിയോട് തറവാട്ടിൽ നിന്നുള്ള സംഘവും ഇക്കരെ കൊട്ടിയൂർ സന്നിധാനത്തിൽ എത്തിച്ചേർന്നു. ഒറ്റപ്പിലാൻ, കാടൻ, പുറം കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്ന് ക്ഷേത്രനടയിലെ ആയില്യാർ കാവിൻ്റെ പ്രവേശന കവാടത്തിന് മുന്നിലും മന്ദം ചേരിയിലെ ബാവലി പുഴക്കരയിലുമായിആയി തണ്ണീർ കുടി നടത്തി. പിന്നീട് സമുദായി സ്ഥാനികൻ കാലടി കൃഷ്ണമുരളി നമ്പൂതിരിപ്പാടിന്റെയും ജന്മശാന്തി പടിഞ്ഞറ്റ ശ്രീരാം നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തിൽ അടിയന്തരയോഗക്കാരും സ്ഥാനികരും അക്കരയിലേക്ക് പുറപ്പെട്ടു. മന്ദം ചേരിയിലെ ഉരുളി കുളത്തിൽ നിന്ന് കൂവയിലകൾ പറിച്ചെടുത്ത് ബാവലിക്കരയിലെത്തിയ സംഘത്തിന്റെ അറിയിപ്പിനെ തുടർന്ന് ഒറ്റപ്പിലാനും പുറങ്കലയനും ജന്മാശാരിയും ഈറൻ അണിഞ്ഞ് ആദ്യം അക്കരെ സന്നിധാനത്തിൽ പ്രവേശിച്ചു.പിന്നാലെ അടിയന്തരി യോഗക്കാരും പ്രത്യേക വഴിയിലൂടെ അക്കരെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു . സമുദായി ഒറ്റപ്ലാൻ പുറംകലയൻ ആശാരി ഊരാളന്മാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്വയംഭവിഗ്രഹം കുടികൊള്ളുന്ന മണിത്തറയിൽ ജന്മ ശാന്തി നീരഭിഷേകം നടത്തി. അമ്മാറക്കൽ തറയിൽ വണങ്ങി അടിയന്തരയോഗം ഇക്ക യിലേക്ക് മടങ്ങി. രാത്രി അപ്പട നിവേദത്തോടെ അയില്ലാർകാവിൽ പൂജയും നടത്തി. ജൂൺ ഒന്നിനും മുതിരേരി വാൾവരവും നെയ്യാട്ടവും നടത്തും. ജൂൺ രണ്ടിന് രാത്രി ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ സന്നിധാനത്തിൽ പ്രവേശിച്ചാൽ വൈശാഖ ദർശന കാലം തുടങ്ങും .
Nirabhishekam for Perum.