കൊട്ടിയൂർ: വൈശാഖോത്സവ സന്ധ്യകളിൽ വാളറയ്ക്ക് മുന്നിൽ നിന്നു മണിത്തറയിലെ സ്വയംഭൂവിനെ നോക്കി കൊട്ടിപ്പാടി സേവ നടത്താൻ കൊട്ടിയൂരിൻ്റെ സ്വന്തം ഓച്ചർ സ്ഥാനികൻ വാദ്യരത്നം കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ ഇനിയില്ല. അടിയന്തരയോഗം അക്കരെ സന്നിധാനത്തിൽ പ്രവേശിക്കുന്ന നീരെഴുന്നള്ളത്തിന്കൂവയിലെയുമായി ഇക്കൊല്ലം അദ്ദേഹം എത്തിയില്ല. ഈ വൈശാഖോത്സവത്തിന്റെ ആദ്യ ദിനമായ ചോദ്യവിളക്ക് തെളിയുമ്പോൾ അടിയന്തരയോഗത്തിനും അദ്ദേഹം ഉണ്ടാകില്ലെന്ന് വിവരം ഞെട്ടലോടെ യാണ് കൊട്ടിയൂർ ദേശക്കാർ കേട്ടത്. ആരാ നൂറ്റാണ്ടായി കൊട്ടിയൂർ ക്ഷേത്രത്തിന്റെ വാദ്യങ്ങളുടെ ചുമതല വഹിക്കുന്ന സ്ഥാനികനായിരുന്നു കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ. തളിപ്പറമ്പ് വെള്ളാവിലെ വീട്ടിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ ശിഷ്യഗണങ്ങൾ ഉൾപ്പെടെ ഒട്ടേറെ പേർ ആദരാഞ്ജലികൾ അർപ്പിച്ചു. എം പി ഗോവിന്ദൻ എംഎൽഎ മട്ടന്നൂർ ശങ്കരൻകുട്ടി ക്ഷേത്രകല അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരും കൊട്ടിയൂർ ത്രിച്ചമ്പലം പറശ്ശിനിക്കടവ് ഉൾപ്പെടെയുള്ള ഒട്ടേറെ ക്ഷേത്ര ഭാരവാഹികളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പയ്യന്നൂർ പഞ്ചപാതി സംഘം ആസ്ഥാനത്തും മൃതദേഹം പൊതുദർശനത്തിന് വച്ചു. ഏഴാം വയസ്സിൽ പിതാവിൽ നിന്നും പാണിയും തിമിലയും അഭ്യസിച്ച ശേഷം കോറോത്ത് ശങ്കര മാരാരെ ഗുരുവായി സ്വീകരിച്ചാണ് തായമ്പക അഭ്യസിച്ചത്. പിന്നീട് പുളിയാമ്പള്ളി ശങ്കര മാരാർ, സദനം വാസുദേവൻ, പല്ലാവൂർ മണിയന്മാരാർ ,പടുവിലായി അച്യുതമാരാർ എന്നിവരും ഗുരുക്കന്മാരായി. പഞ്ചവാദ്യത്തെ ജനകീയ കലയാക്കി മാറ്റിയതാണ് കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാരുടെ ശ്രദ്ധേയമായ നേട്ടം.മലബാറിൽ തന്നെ ആയിരത്തോളം ശിഷ്യർ അദ്ധേഹത്തിനുണ്ട്. ഒട്ടേറെ വർഷം തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മേളപ്രമാണിയായിരുന്ന അദ്ദേഹം അസുഖ ബാധിതനായതിനെ തുടർന്നു കഴിഞ്ഞ വർഷമാണ് മാറിയത്.രാജരാജേശ്വര ക്ഷേത്ര കൊട്ടുംപുറത്ത് നിന്നു വാദ്യകലാരത്നം ബഹുമതി കൂടാതെ ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ക്ഷേത്ര കലാ അക്കാദമി, കലാമണ്ഡലം ,ഗുരുവായൂർ ദേവസ്വം തുടങ്ങിയ ഒട്ടേറെ കേന്ദ്രങ്ങളിൽ നിന്നു ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പെരളശ്ശേരി ക്ഷേത്രം, കണ്ട ന്തളി ശ്രീകൃഷ്ണ ക്ഷേത്രം, കണ്ട ന്തളി കീകൃഷ്ണ ക്ഷേത്രം, പറശ്ശിനിമടപ്പുര തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളിലെ മേളപ്രമാണിയായിരുന്നു.
There are no more Sankaran kuttymarar who go to Kotippadi Seva in front of Swayambhu