കുഴികള്‍ മാത്രം തകര്‍ന്ന് വയനാട്ടിലേക്കുളള ചുരം പാതകള്‍ ബോയിസ് ടൗണ്‍ -പാല്‍ചുരം റോഡ് ദൂരം: 5.7 കി.മീ. ഹെയര്‍പിന്‍ വളവ്: 5 അനുവദിച്ച തുക: 85 ലക്ഷം. നിര്‍മ്മാണ ചുമതല: കെ.ആര്‍.എഫ്.ബി. നെടുംപൊയില്‍- ചനന്ദത്തോട് ദൂരം: 12 കി.മീ. ഹെയര്‍പിന്‍: 4 അനുവദിച്ച തുക: 11.5 കോടി നിര്‍മ്മാണ ചുമതല: പി.ഡബ്ല്യു.ഡി കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്ക് ഒന്ന് പോകാന്നു വിചാരിച്ചാല്‍ ആരും ഒന്ന് മടിക്കും. കുഴിയാനകള്‍ കുഴിയെടുത്തിട്ടേക്കുന്നത് പോലെ റോഡ് നിറയെ കുഴികളാണ്. ചാടി ചാടി നടുവൊടിയുമ്പോള്‍ ആരും ആഗ്രഹിച്ചുപോകും കണ്ണൂര്‍ ജില്ല അതിര്‍ത്തി ഒന്ന് കടന്ന് കിട്ടിയാല്‍ മതിയെന്ന്. അത്ര ദുരിതമാണ് കണ്ണൂര്‍ - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം പാതകള്‍ യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്. ഇരു ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട രണ്ട് ചുരം പാതകളാണ് ബോയ്‌സ് ടൗണ്‍- പാല്‍ചുരം റോഡും, നെടുംപൊയില്‍- ചന്ദനത്തോട് ചുരം റോഡും (തലശ്ശേരി- ബാവലി റോഡ്). ചെങ്കുത്തായ കയറ്റവും വീതി കുറഞ്ഞ റോഡുമാണ് പാല്‍ചുരത്തു നിന്നും ബോയ്‌സ് ടൗണിലേക്കുളള ചുരം പാത. പാറയും മണ്ണും വീഴാനുള്ള സാധ്യത എപ്പോഴുമുണ്ട്. ജീവന്‍ കൈയില്‍ പിടിച്ച് വേണം പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ലക്ഷ്യ സ്ഥാനത്ത് എത്താന്‍. ഇടയ്ക്കിടെ അപകടങ്ങളും ചുരത്തിലെ ആശ്രമം ജംഗ്ഷനില്‍ പതിവാണ്. 20 വര്‍ഷം മുന്‍പ് റോഡ് പണിതപ്പോള്‍ മാത്രമാണ് ഫുള്‍ ടാറിങ് നടത്തിയത്. അതിനുശേഷം അറ്റകുറ്റപ്പണികള്‍ മാത്രമാണ് ഈ റോഡില്‍ നടന്നിട്ടുള്ളത്. ടാറിങ് നടത്തി അധികം താമസമില്ലാതെ റോഡ് പൊളിയുകയാണ് പതിവ്. കാലാകാലങ്ങളായി അറ്റകുറ്റപ്പണികള്‍ക്കായി വന്‍ തുകയാണ് ചെലവിടുന്നത്. പ്രകൃതി ദുരന്തത്തില്‍ റോഡിന്റെ വീതി കുറയുകയും ചെയ്തു. നെടുംപൊയില്‍ - ചന്ദനത്തോട് വരെയുള്ള തലശ്ശേരി - ബാവലി റോഡിന്റെ ഭാഗവും പൊട്ടിപൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടിലില്‍ റോഡിന്റെ പല ഭാഗങ്ങളും തകര്‍ത്തുപോയി. ഉരുള്‍ പൊട്ടലില്‍ അഞ്ച് ഇടങ്ങളാണ് പ്രധാനമായും തകര്‍ന്നത്. ഇതില്‍ മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് പുനര്‍നിര്‍മ്മിച്ചത്. ദുരന്തമുണ്ടായി ഒരു വര്‍ഷം പിന്നിട്ടിട്ടും പുനര്‍നിര്‍മ്മിക്കാന്‍ ഇനിയും രണ്ട് ഇടങ്ങള്‍ ബാക്കിയാണ്. ഈ ഭാഗങ്ങള്‍ അപകടകരമായ വിധത്തിലാണ് ഇപ്പോള്‍ ഉളളത്. റോഡില്‍ കൂടിയാണ് പലയിടത്തും വെളളം ഒഴുകുന്നത്. ആഴമുളള വലിയ ഗര്‍ത്തങ്ങളാണ് റോഡ് നിറയെ. നെടുംപൊയില്‍ മുതല്‍ 28-ാം മൈല്‍ വരെ മാത്രം ചെറുതും വലുതമായി നൂറിലേറെ കുഴികളാണ്. ഇതില്‍ ചിലയിടത്ത് ടാര്‍ റോഡ് കാണാന്‍ പോലും ഇല്ല. ഇത്തരം ഭാഗത്തുകൂടെ ചെറുവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വലിയ ശബ്ദത്തിലാണ് അടിവശം ഇടിക്കുന്നത്. റോഡിന്റെ വശങ്ങളില്‍ പോലും ആഴത്തിലുളള കുഴികളാണ്. ഇരു ചുരം പാതകളിലെയും ഹെയര്‍പിന്‍ വളവുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ബോയ്‌സ് ടൗണ്‍ - പാല്‍ചുരം റോഡില്‍ അഞ്ച് ഹെയര്‍പിന്‍ വളവുകളാണ് ഉളളത്. അഞ്ചിടത്തെയും ടാര്‍ പൂര്‍ണ്ണമായും ഇളകി പോയ നിലയിലാണ്. വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ ഹെയര്‍ പിന്‍ വളവുകളില്‍ കൂടി കയറ്റം കയറാന്‍ അവാതെ വാഹന യാത്രക്കാര്‍ പ്രയാസപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. നെടുംപൊയില്‍- ചന്ദനത്തോട് റോഡില്‍ നാല് ഹെയര്‍പിന്‍ വളവുകളാണ് ഉളളത്. ഹെയര്‍പിന്‍ വളവില്‍ ഇന്റര്‍ലോക്ക് ആണ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ ഹെയര്‍പിന്‍ വളവില്‍ ഇന്‍ര്‍ലോക്ക് കട്ടകള്‍ പലതും ഇളകി മാറിയനിലയിലാണ്. കെ.ആര്‍.എഫ്.ബി -യാണ് ബോയ്സ് ടൗണ്‍- പാല്‍ചുരം റോഡിലെ അറ്റകുറ്റപണികള്‍ നടത്തുന്നത്. 85 ലക്ഷം രൂപയാണ് അറ്റകുറ്റപണികള്‍ക്കായി അനുവദിച്ചത്. 5.7 കീലോമീറ്ററാണ് ചുരം പാതയുടെ ദൂരം. കഴിഞ്ഞ മെയില്‍ റോഡിലെ ഗതാഗതം നിരോധിച്ച് അറ്റകുറ്റപണി നടത്തിയിരുന്നു. അറ്റകുറ്റപണി നടത്തി ഏതാനും ദിവസങ്ങള്‍ക്കുളളില്‍ റോഡ് പൊളിഞ്ഞു തുടങ്ങി. മഴ കനത്തതോടെ പൂര്‍ണ്ണമായി തകര്‍ന്നു. 11 ലക്ഷത്തിന്റെ അറ്റകുറ്റപണികള്‍ മാത്രമാണ് നടത്തിയതെന്നാണ് കെ.ആര്‍.എഫ്.ബി പറയുന്നത്. റോഡിന്റെ തകര്‍ച്ചയില്‍ വലിയ രീതിയില്‍ ഉളള പ്രതിഷേധങ്ങള്‍ നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ നടത്തിയത്. നവംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ അറ്റകുറ്റപണികള്‍ ആരംഭിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പി.ഡബ്ല്യു.ഡിക്കാണ് നെടുംപൊയില്‍- ചന്ദനത്തോട് റോഡിന്റെ നിര്‍മ്മാണ ചുമതല. 12 കീലോമീറ്ററാണ് ദൂരം. അറ്റകുറ്റപണികള്‍ക്കും മെക്കാഡം ടാറിങ്ങിനുമായി 11.5 കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ അറ്റകുറ്റപണികള്‍ ആരംഭിക്കാനായില്ല. ടെന്റര്‍ വിളിച്ചപ്പോള്‍ മതിയായ കരാറുകാര്‍ ഇല്ലാത്തതിനാല്‍ രണ്ടാമത് റീടെന്റര്‍ ചെയ്തെന്നും ആ നടപടി പൂര്‍ത്തിയാകഴിഞ്ഞാല്‍ അറ്റകുറ്റപണി ഉടന്‍ ആരംഭിക്കുമെന്നുമാണ് പി.ഡബ്ല്യു.ഡി അസി. എന്‍ജിനീയര്‍ പറയുന്നത്. സര്‍ക്കാരിന് അനങ്ങാപ്പാറ നയം ബോയ്സ്ടൗണ്‍ - പാല്‍ചുരം റേഡ് 2018- ല്‍ പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നതാണ്. കണ്ണൂര്‍ - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ് മാത്രമല്ല. ഇതുവഴി തമിഴ്നാട്ടിലേക്കും കര്‍ണാടകത്തിലേക്കും പോകുന്ന ഒരുപാട് യാത്രക്കാരുണ്ട്. 2017 അവസാനം വിമാനത്താവള റോഡായി പ്രഖ്യാപിച്ചതാണ്. ഇത്രയും പ്രധാന്യമുളള റോഡ് 2018 ല്‍ തകര്‍ന്നിട്ട് അതിന് താല്‍ക്കാലിക അറ്റകുറ്റപണിപോലും നടത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. മുന്‍ പൊതുമരാമത്ത് മന്ത്രിയുടെയും ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയതാണ്. നിയമസഭയിലും പലവട്ടം പറഞ്ഞതാണ്. അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നെടുംപൊയില്‍ ചുരം 2022ലെ ഉരുള്‍പൊട്ടിലിലാണ് വലിയ തകര്‍ച്ചയിലേക്ക് പോയത്. മേജര്‍ ആയിട്ടുളള മെയിന്റനന്‍സ് വര്‍ക്ക് ഒന്നും നടന്നിട്ടില്ല. രണ്ട് ആഴ്ച മുമ്പ് ചുരത്തിലെ ചെറിയ കുഴികള്‍ അടച്ചിരുന്നു. എന്നാല്‍ ഇതും പൊളിഞ്ഞു. ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. , പാല്‍ചുരം യാത്രചെയ്യാന്‍ പറ്റാത്ത രീതിയില്‍ തകര്‍ന്നു കണ്ണുര്‍ ജില്ലയുടെ ഭാഗമായി വരുന്ന നെടുംപൊയില്‍ മുതല്‍ ചന്ദനത്തോട് വരെയുളള ഭാഗം തകര്‍ന്ന് കിടക്കുകയാണ്. യാത്രചെയ്യാന്‍ പറ്റാത്ത രീതിയില്‍ റോഡ് നശിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഉണ്ടായ ഉരുള്‍പൊട്ടലില്‍ നശിച്ച സ്ഥലങ്ങള്‍ പോലും നന്നാക്കി എടുക്കാന്‍ സാധിച്ചില്ലനാട്ടുകാർ പരാതി പറഞ്ഞു .
It was enough to cross this border......!