അടയ്ക്കാത്തോട് : വര്‍ഷങ്ങളായി ഇരുട്ടില്‍ കഴിയുകയാണ് വാളുമുക്ക് കോളനിയിലെ ഏതാനും ആദിവാസി കുടുംബങ്ങള്‍. വര്‍ഷങ്ങളായി ഇരുട്ടില്‍ കഴിയുകയാണ് വാളുമുക്ക് കോളനിയിലെ ഏതാനും ആദിവാസി കുടുംബങ്ങള്‍നിലവില്‍ മൂന്ന് കുടുംബങ്ങളാണ് കോളനിയില്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുന്നത്. കുടിശ്ശിക ഉള്‍പ്പെടെ 7000 അധികം രൂപയാണ് കോളനിയിലെ മാധവിയ്ക്ക് അടയ്ക്കേണ്ടത്. മറ്റ് രണ്ട് കുടുംബങ്ങള്‍ക്കും 6000ല്‍ അധികമാണ് ബില്ല് തുക. മാധവിയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന മീറ്റര്‍ ആറ് ഏഴ് മാസങ്ങള്‍ക്ക് മുമ്പ് എടുത്തുകൊണ്ട് പോവുകയും ചെയ്തു. വൈദ്യുതി കണക്ഷന്‍ കിട്ടയ സമയത്ത് പഞ്ചായത്താണ് ബില്ല് അടച്ചിരുന്നതെന്നാണ് മാധവി പറയുന്നത്. രണ്ടാമത് മീറ്റര്‍ മാറ്റി സ്ഥാപിച്ചത് അറിഞ്ഞില്ലെന്നും ഇതിന്റെ ബില്ല് കിട്ടുമെന്ന് അറിയില്ലായിരുന്നവെന്നും മാധവി പറഞ്ഞു. വീട്ടില്‍ ഇല്ലാത്ത സമയത്ത് വന്ന് ഫീസ് ഊരിക്കോണ്ട് പോയി എന്നും മാധവി പറഞ്ഞു. കൂലിപ്പണി എടുത്തു കഴിയുന്ന കോളനിയിലെ കുടുംബങ്ങള്‍ക്ക് ഇത്രയും വലിയ തുക അടക്കാന്‍ സാധിക്കുന്നില്ല. ഇന്ന് ഈ കുടുംബങ്ങള്‍ മെഴുകിതിരി വെട്ടത്തിലാണ് രാത്രി തളളി നീക്കുന്നത്. അല്‍പം വെളിച്ചമെങ്കിലും വീട്ടില്‍ ലഭിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ കനിവ് കാത്തിരിക്കുകയാണ് വാളുമുക്ക് കോളനിയിലെ മൂന്ന്കുടുംബങ്ങള്‍.
There are still people in this colony who have been in the dark for years