കണ്ണൂർ : എ ഡി എം ന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ രാജിവെക്കും വരെ പ്രതിഷേധ സമരങ്ങൾ തുടരുമെന്നുംപി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, സത്യസന്ധമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും എഡിഎം ന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ മഹിളാകോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ പറഞ്ഞു
സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ്, ജില്ലാ വൈസ് പ്രസിഡണ്ട് ധനലക്ഷ്മി പി വി തുടങ്ങിയവർ സംസാരിച്ചു. ഉഷാകുമാരി കെ, പത്മജ എൻ പി , ആശ പി ടി ,ശ്രീജ ആരമ്പൻ, തുടങ്ങിയവർ നേതൃത്വം നൽകി
Arrest Divya. Mahila Congress protest in front of Jilla Panchayat.