പേരാവൂർ : പ്രശസ്ത സിനിമാ താരവും നിർമ്മാതാവും ആയ ഡോ. അമർ രാമചന്ദ്രനെയും ബാലതാരം മകൻ നിഹാൽ അമറിനേയും യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബറിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഡോ. അമർ നിർമിക്കുകയും അഭിനയിക്കുകയും ചെയ്ത റൂട്ട് നമ്പർ 17 ൻ്റെ വിജയാഘോഷവും നടത്തി. പേരാവൂർ ഓറ സിനിമാസിൽ നടത്തിയ ആഘോഷ പരിപാടിയിൽ യുഎംസി പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായിരുന്നു. ഡോ. അമർ രാമചന്ദ്രൻ, നിഹാൽ അമർ, അമറിൻ്റെ പിതാവ് ഡോ.വി.രാമചന്ദ്രൻ എന്നിവർ ചേർന്ന് കേയ്ക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. കെ.എം.ബഷീർ, വി.കെ.രാധാകൃഷ്ണൻ, ദിവ്യ സ്വരൂപ് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. വി.കെ.വിനേശൻ, നാസർ ബറാക്ക പ്രസംഗിച്ചുവീഡിയോ കാണാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക.
Peravoor's own star Dr. Amar Ramachandran's hometown salute