നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം: ചർച്ചാ വിഷയമായി മാറിയ വി.എസ്.ജോയ് യെ അറിയുക.

നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം: ചർച്ചാ വിഷയമായി മാറിയ വി.എസ്.ജോയ് യെ അറിയുക.
Apr 19, 2025 03:43 PM | By PointViews Editr


 

ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു പരിമിതികളോട് പടവെട്ടി സ്വപ്രയ്തനം കൊണ്ട് വളർന്നു വന്ന നേതാവ്.എരുമമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ലീഡറായി ആരംഭിച്ച പൊതുപ്രവർത്തനം.ആര്യാടൻ മുഹമ്മദിന്റെയും എം.ഐ ഷാനവാസിന്റെയും വി.വി പ്രകാശിന്റെയും വത്സല ശിഷ്യനായി കടന്നു വന്ന യുവനേതാവ്.പതിനഞ്ചാം വയസ്സിൽ കോൺഗ്രസിന് വേണ്ടി പ്രസംഗിച്ചു തുടങ്ങി ആയിരക്കണക്കിന് വേദികളിൽ

പാർട്ടിയുടെ ശബ്ദമായി മാറിയ പ്രഭാഷകൻ.


കെ എസ് യൂ നേതാവ് ആയിരിക്കെ രാഹുൽ ഗാന്ധി കൊണ്ട് വന്ന ആദ്യ സംഘടനാ തിരെഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾക്കതീതമായി ഒറ്റയ്ക്ക് പോരാടി സ്വതന്ത്രനായി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ആയതാണ് ജോയിയുടെ രാഷ്ട്രീയ ജീവിതത്തിലെ വഴി തിരിവ്.ഷാഫി പറമ്പിലിന് ശേഷം സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ എസ് യൂ സംസ്ഥാന പ്രസിഡന്റായി.


കെ എസ് യൂ പ്രസിഡന്റ് ആയിരിക്കെ 15 വർഷങ്ങൾക്ക് ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ഉൾപ്പെട അഞ്ചു യൂണിവേഴ്‌സിറ്റി യൂണിയൻ കെ എസ് യൂ തിരിച്ചു പിടിച്ചു.കേരളാ യൂണിവേഴ്‌സിറ്റി സെനറ്റിലും സിൻഡിക്കേറ്റിലും കെ എസ് യൂ പതിറ്റാണ്ടുകൾക്ക് ശേഷം വിജയം നേടി.


പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ അണിനിരത്തി റാലിയോടെ കൊല്ലത്തും കോട്ടയത്തും സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു.ലഹരി വിരുദ്ധ-അക്രമ രഹിത-മതേതര ക്യാമ്പസ് എന്ന മുദ്രവാക്യമുയർത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിച്ചു.


നെഹ്‌റു കോളേജ് സമരവും മാസങ്ങൾ നീണ്ട ലോ അക്കാദമി സമരവും ഉൾപ്പെടെ ഒരു പിടി സമരങ്ങൾക്ക് നേതൃത്വം നൽകി കെ എസ് യൂ വിന് തിരിച്ചു വരവ് നൽകിയ മികച്ച സംഘാടകൻ.


ശേഷം കെ പി സി സി മെമ്പറായി,2019 ലോക്സഭാ തിരെഞ്ഞെടുപ്പിൽ കെ മുരളീധരൻ ചെയർമാനായ ക്യാമ്പയിൻ കമ്മിറ്റിയിൽ കൺവീനർ ആയി.പിന്നീട് കെ പി സി സി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു.


ഡി സി സി പ്രസിഡന്റ് പദവിയേറ്റതോടെ സംഘടനാ പരമായി കോൺഗ്രസിന് ജില്ലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു.കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിൻ,138 രൂപ ചലഞ്ച്,സി യൂ സി രൂപീകരണം,വയനാട് പുനരധിവാസ ഫണ്ട് ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും മലപ്പുറം ജില്ലാ ഒന്നാമത് എത്തി.


കെ പി സി സി പ്രസിഡന്റ് പങ്കെടുത്ത പാണ്ടിക്കാട് ജനജാഗരൻ യാത്രയും പ്രതിപക്ഷ നേതാവ് പങ്കെടുത്ത തിരൂരിലെ നവസങ്കൽപ്പ് യാത്രയും പ്രവർത്തക പങ്കാളിത്തം കൊണ്ട് ചരിത്രത്തിന്റെ ഭാഗമായി.വയനാട് ദുരന്തമുണ്ടായപ്പോൾ 26 ലോഡ് സാധനങ്ങൾ എത്തിച്ചതും മലപ്പുറത്ത് സംഘടിപ്പിച്ച മെഗാ ഇഫ്താറും ഒക്കെ സംഘാടക മികവിന്റെ ഉദാഹരണങ്ങൾ.


ഡി.സി.സി പ്രസിഡന്റായ ശേഷം ജില്ലയിൽ വിവിധ പാർട്ടികളിൽ നിന്നും ആയിരക്കണക്കിന് കുടുബങ്ങളെ കോൺഗ്രസിൽ എത്തിക്കാൻ കഴിഞ്ഞു.മലപ്പുറത്ത് കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു എന്ന ക്യാമ്പയിൻ വലിയ ശ്രദ്ധ നേടി.


പ്രളയ ദുരന്തമുണ്ടായപ്പോൾ ദുരിതാശ്വാസ പ്രവർത്തന രംഗത്ത് കൈലി മുണ്ടും മഴക്കോട്ടും ധരിച്ചു ദുരിതാശ്വാസ പ്രവർത്തകർക്കൊപ്പം ഇറങ്ങിയ ജോയിയുടെ ചിത്രമാണ് സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപെടുന്ന ഔദ്യോഗിക പരസ്യത്തിന്റെ മുഖചിത്രമായി വന്നത്.


തലക്കനമില്ലാതെ ജാഡയിലാതെ പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന അവരെ പേരെടുത്തു വിളിക്കാൻ കഴിയുന്ന വ്യക്തി ബന്ധമുള്ള പൊതു പ്രവർത്തകൻ ആണ് ജോയ്.


ഒരിക്കൽ ഒരാളെ പരിചയപ്പെട്ടാൽ അയാളുടെ ജന്മ ദിനത്തിൽ ആദ്യത്തെ ആശംസ ജോയിയുടേതാവും.ഒരിക്കലും മുടങ്ങാതെ വർഷങ്ങളായി കൊണ്ട് നടക്കുന്ന ആ ശീലം ജോയിയുടെ ട്രേഡ് മാർക്കായി മാറി.മാത്രമല്ല എത് ആഘോഷ വേളയിലും എല്ലാവർക്കും ആദ്യം എത്തുന്ന ആശംസ സന്ദേശവും ജോയിയുടേതാണ്.പതിനായിരക്കണക്കിന് ആളുകളുമായി പുലർത്തുന്ന ഈ സൗഹൃദ ബന്ധമാണ് ജോയിയുടെ ശക്തി.


എല്ലാ മതസംഘടനകളും സാമുദായിക നേതാക്കളുമായി ആത്മ ബന്ധം പുലർത്തുന്ന ജോയി ഒരു മതേതര മാതൃകയാണ്.


കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് ആയ സന്ദർഭത്തിൽ എല്ലാ ചെറുപ്പക്കാർക്കും രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ ഉറച്ച നിയമ സഭാ സീറ്റ് കിട്ടിയപ്പോൾ 2016 ൽ മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെതിരെ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ ചാവേർ ആവുമെന്ന് ഉറപ്പുണ്ടായിട്ടും ഒരു മടിയും കൂടാതെ അവിടേക്ക് പോയി.2019 എങ്കിലും വിജയസാധ്യതയുള്ള സീറ്റ് പാർട്ടി നേതൃത്വം നൽകുമെന്ന് പ്രതീക്ഷിച്ചു തഴയപ്പെട്ടപ്പോഴും ഒരു വിഷമവും പുറത്തു കാണിക്കാതെ പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച കറ കളഞ്ഞ പാർട്ടിക്കാരൻ.


നിരവധി സമരങ്ങൾ നയിച്ചു പോലീസ് മർദ്ദനം ഏറ്റുവാങ്ങി കേസിൽ പ്രതിയായി ജയിലിൽ കിടന്ന് എല്ലു മുറിയെ പണിയെടുത്തു കോൺഗ്രസിൽ ഉയർന്നു വന്ന ഒരു ചെറുപ്പക്കാരൻ ആണ് ജോയ്.


നിഷ്കളങ്കമായി ചിരിക്കുകയും സൗമ്യമായി പെരുമാറുകയും ചെയ്യുന്ന ഒരു സാധാരണക്കാരൻ..നമ്മളിൽ ഒരുവൻ എന്ന് എല്ലാവർക്കും തോന്നുന്ന ഒരാൾ..

Nilambur candidacy: Get to know V.S. Joy, who has become a topic of discussion

Related Stories
അരുൺകുമാറിൻ്റെ  കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവർത്തനത്തിന് എതിരെ ഡോ.ജിൻ്റോ ജോണിൻ്റെ കുറിപ്പ്

Apr 19, 2025 12:30 PM

അരുൺകുമാറിൻ്റെ കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവർത്തനത്തിന് എതിരെ ഡോ.ജിൻ്റോ ജോണിൻ്റെ കുറിപ്പ്

അരുൺകുമാറിൻ്റെ കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവർത്തനത്തിന് എതിരെ ഡോ.ജിൻ്റോ ജോണിൻ്റെ...

Read More >>
അൾട്രാവയലറ്റ് രശ്മികളെ  10 മണി മുതൽ 3 മണി വരെ സൂക്ഷിക്കുക

Apr 19, 2025 11:32 AM

അൾട്രാവയലറ്റ് രശ്മികളെ 10 മണി മുതൽ 3 മണി വരെ സൂക്ഷിക്കുക

അൾട്രാവയലറ്റ് രശ്മികളെ 10 മണി മുതൽ 3 മണി വരെ...

Read More >>
ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ

Apr 18, 2025 10:53 PM

ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ

ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ...

Read More >>
വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷം 21 ന് കാസർകോട് വച്ച് വിജയൻ തന്നെ ഉദ്ഘാടനം ചെയ്യും!

Apr 18, 2025 09:00 PM

വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷം 21 ന് കാസർകോട് വച്ച് വിജയൻ തന്നെ ഉദ്ഘാടനം ചെയ്യും!

വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷം 21 ന് കാസർകോട് വച്ച് വിജയൻ തന്നെ ഉദ്ഘാടനം...

Read More >>
ഹമാസ് പട്ടിണിയിലാണ്. ഗാസയിലേക്കുള്ള സഹായങ്ങൾ കൊള്ളചെയ്യലാണ് പുതിയ വഴി.

Apr 18, 2025 02:39 PM

ഹമാസ് പട്ടിണിയിലാണ്. ഗാസയിലേക്കുള്ള സഹായങ്ങൾ കൊള്ളചെയ്യലാണ് പുതിയ വഴി.

ഹമാസ് പട്ടിണിയിലാണ്. ഗാസയിലേക്കുള്ള സഹായങ്ങൾ കൊള്ളചെയ്യലാണ് പുതിയ...

Read More >>
 പാനുണ്ട സിപിഎമ്മിൻ്റെ പ്ലാനുണ്ട കേന്ദ്ര റോഡ് ഫണ്ടിൻ്റെ ചെലവിൽ നാൽപ്പാടി വാസുവിന് സ്മാരകം പണിത് സിപിഎം.

Apr 18, 2025 09:00 AM

പാനുണ്ട സിപിഎമ്മിൻ്റെ പ്ലാനുണ്ട കേന്ദ്ര റോഡ് ഫണ്ടിൻ്റെ ചെലവിൽ നാൽപ്പാടി വാസുവിന് സ്മാരകം പണിത് സിപിഎം.

പാനുണ്ട സിപിഎമ്മിൻ്റെ പ്ലാനുണ്ട കേന്ദ്ര റോഡ് ഫണ്ടിൻ്റെ ചെലവിൽ നാൽപ്പാടി വാസുവിന് സ്മാരകം പണിത്...

Read More >>
Top Stories