Mar 7, 2023 11:15 AM

ഇരിട്ടി : പയഞ്ചേരി മുക്കിലും ഗതാഗതം തടസ്സപ്പെടുത്തുന്നതിന് അടക്കമുള്ള വെള്ളക്കെട്ടിനു കാരണമായ ഇടുങ്ങിയ കലുങ്ക് പുനർ നിർമ്മിക്കാതെ നടത്തുന്ന ബൈപ്പാസ് നിർമ്മാണത്തിനെതിരെ പ്രതിഷേധം.എ ഇ ഒ ഓഫീസിന് സമീപത്തെ പൈപ്പ് കലുങ്ക് നിർമിക്കാത്തതാണ് പരാതിക്കിടയാക്കിയത്.

പയഞ്ചേരി മുക്കിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇരിട്ടി ബ്ലോക്ക് ഓഫീസിന് സമീപത്തുനിന്ന് ഇരിട്ടി റോഡിൽ കെഎസ്ഇബി ഓഫീസിന് സമീപം എത്തുംവിധം നഗരസഭ ബൈപ്പാസ് നിർമ്മിക്കുന്നത് .നിലവിലുള്ള ഇടുങ്ങിയ കലുങ്കിന് മുകളിൽ കൂടി മെറ്റൽ നിർത്തി കോൺക്രീറ്റ് ചെയ്യാനുള്ള മുന്നൊരുക്കം നടത്തിയതോടെയാണ് പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയത് .

പേരാവൂർ റോഡിനും മുകൾവശത്തെ പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം താഴ ത്തെ വശത്ത് ബസ് സ്റ്റാൻഡിനു സമീപത്ത് കൂടിയെത്തുന്ന തോടുവഴിയാണ് ഇരിട്ടിയിൽ ചേരുന്നത്. ഈ തോട് കടന്ന് പോകുന്ന ഓഫീസിന് സമീപത്തെ കലുങ്ക് രണ്ടു പൈപ്പുകൾ ഇട്ട നിലയിൽ ഇടുങ്ങിയതാണ് .ഇപ്പോൾ തന്നെ വെള്ളം കെട്ടി നിൽക്കുന്നുണ്ട്.

ശക്തിയായി മഴപെയ്താൽ ഇവിടെ വെള്ളം ഉയർന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പേരാവൂർ റോഡ് സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ എന്നിവ വെള്ളത്തിനടിയിൽ ആകുന്നത് സ്ഥിരം പ്രശ്നമാണ്. പേരാവൂർ റോഡ് ഗതാഗത തടസ്സം പരിഹരിക്കുന്നതിനായി കഴിഞ്ഞ വർഷം 11 കോടി രൂപയുടെ ചെലവിൽ ഉയരവും വീതിയും കൂട്ടി പുണർ നിർമ്മിച്ചിരുന്നു .

അപ്പോൾ തന്നെ ജലം താഴോട്ട് ഒഴുകുന്ന കലുങ്ക് മാറ്റിപണിയണമെന്നും തോട് വീതിയും ആഴവും കൂട്ടി പുനർ നിർമ്മിക്കണമെന്നും ആവശ്യം ഉയർന്നതാണ്. ഇപ്പോൾ മിനി സിവിൽ സ്റ്റേഷന്റെ പ്രവർത്തി നടക്കുന്നതിനാൽ ഈ ഭാഗം മണ്ണിട്ട് ഉയർത്തി നേരത്തെ വെള്ളം ഉയരുമ്പോൾ സിവിൽ സ്റ്റേഷൻ വരുന്ന ഒരു ഏക്കർ സ്ഥലത്ത് കൂടി പരന്നൊഴുകിയിരുന്നു ഇവിടെ ഉയർത്തിയാൽ തോട് വഴി തന്നെ ഒഴുകി എത്തണം കലുങ്ക് കൂടുതൽ ജലം ഒരേസമയം ഒഴുകിപ്പോകുന്ന വിധം വലുതാക്കി പുനർ നിർമ്മിച്ചില്ലെങ്കിൽ വെള്ളക്കെട്ട് പ്രശ്നം കൂടുതൽ രൂക്ഷമാകും എന്നാണ് ആക്ഷേപം..

Bypass construction halfway through Protests strong

Top Stories










News Roundup
GCC News
News from Regional Network
Entertainment News