ക്യാമറയിൽ പതിയാത്തവന്യമൃഗമോ ...? അതെന്തു ജീവി വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നോക്കിയായി. പാലുകാച്ചിയിൽ കൊല്ലപ്പെട്ട പശുക്കടവിന്റെ അവശിഷ്ടവും വന്യമൃഗം കൊണ്ടു പോയി. ക്യാമറ പരിശോധിച്ച വനം വകുപ്പ് പറയുന്നത് ക്യാമറ രണ്ടും പ്രവർത്തിക്കുന്നില്ലെന്നും .
വനം വകുപ്പിൻ്റെ വിശദീകരണത്തോട് വലിയ പ്രതിഷേധമാണ് പ്രദേശത്ത്. സമീപപ്രദേശങ്ങളായ കേളകം, മുഴക്കുന്ന, ആറളം, മട്ടന്നൂർ ,തില്ലങ്കേരി എന്നിവിടങ്ങളിലും രണ്ടുമാസമായി കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളെ കാണുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ആ പ്രദേശങ്ങളിലും വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു'.
എന്നാൽ അവിടെയും യാതൊരു ദൃശ്യവും പതിഞ്ഞിട്ടില്ല എന്നാണ് വനം വകുപ്പിന്റെ വിശദീകരണം. പശുക്കിടാവിനെ കൊന്നത് പുലിയാണ് എന്ന ആദ്യ ദിവസത്തെ അഭിപ്രായവും വനവകുപ്പ് മാറ്റിയിട്ടുണ്ട്. പുലിയല്ല കടുവയാകാം കിടാവിനെ കൊന്നത് എന്ന സംശയം വനം വകുപ്പ് പ്രകടിപ്പിച്ചു.
ഇത് പുതിയ ആരോപണങ്ങൾക്ക് വഴി തുറക്കുകയാണ് രണ്ടാഴ്ച മുൻപ് പാലുകാച്ചിയുടെ മറുഭാഗത്ത് ശാന്തിഗിരിക്ക് സമീപം കടുവയുടെസാന്നിധ്യമുള്ളതായി റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ വനം വകുപ്പ് അത് നിഷേധിക്കുകയാണ് ചെയ്തത്.
ആറളം മേഖലയിൽ കണ്ട കടുവയെ വയനാട്ടിൽ നിന്ന് പിടികൂടി എന്ന പ്രചരണവും ഉണ്ടായി. പാലുകാച്ചിയിൽ കിടാവിനെ പിടിച്ചത് കടുവ എങ്കിൽ അത് ഏത് കടുവ ആണെന്നും എവിടെനിന്ന് വന്നതാണെന്നും വനം വകുപ്പ് വ്യക്തമാക്കേണ്ടതായി വരും.
camarayil pathiyaathavanyamrgamo ...?