Feb 26, 2023 03:26 PM

 കൊടിയൂർ: വകുപ്പ് മന്ത്രിയുടെ അനുമതി കിട്ടിയാൽ നാട്ടിൽ ഇറങ്ങിയ പുലി പിടി കൂടാം എന്ന് കണ്ണൂർ ഡി എഫ് ഓ പി കാർത്തിക്. പുലി ഇറങ്ങിയ പ്രദേശം സന്ദർശിക്കാൻ എത്തിയ ഡി എഫ് ഒ യോട് പുലിയെ എപ്പോൾ പിടികൂടുമെന്ന് ആരാഞ്ഞ നാട്ടുകാരായിരുന്നു ഡി എഫ്ഒയുടെ പ്രതികരണം.

കൂടുവച്ചോ മയക്കുവെടി വച്ചോ പുലിയെ പിടികൂടാൻ അനുമതി തേടി മന്ത്രി എ കെ ശശീ ഗ്രന് റിപ്പോർട്ട് നൽകിയതായി ഡി എഫ് ഒ പറഞ്ഞു. വളർത്തുമൃഗങ്ങളെ കൃഷിയിടങ്ങളിൽ കെട്ടിയിടരുതെന്നു ഡി എഫ് ഒ പറഞത് നാട്ടുകാരുമായി ഉള്ള തർക്കത്തിന് ഇടയാക്കി.

രാത്രിയിൽ വളർത്തുമൃഗത്തെ കണ്ടതു കൊണ്ടാണ് പുലി വരുന്നതെന്നും ഇനി കുറച്ച് കാലത്തേക്കു സൂക്ഷിക്കണമെന്നുമാണ് ആണ് താൻ ഉദ്ദേശിച്ചതെന്നു ഡി എഫ് ഒ വ്യക്തമാക്കിയതോടെ തർക്കം അവസാനിപ്പിച്ചു. കൊടിയൂരിൽ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്ന പാലുകാച്ചി ഇന്നലെ രാവിലെയാണ് ഡി എഫ് ഓഫീസ് എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം 12 ഭരണസമിതി അംഗങ്ങൾ തിങ്കളാഴ്ച ഡി എഫ് ഒ യെ നേരിൽകണ്ട് ചർച്ച നടത്തിയിരുന്നു .

സ്ഥലം സന്ദർശിക്കാമെന്ന് എന്ന ഡി എഫ് ഒ ഉറപ്പ് നൽകിയിരുന്നു. റോയ് നമ്പുടാകം സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പൊട്ടയിൽ സെക്രട്ടറി കെ കെ സത്യൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. പരാതിയുമായി നാട്ടുകാരും ഡി എഫ് ഒ യെ സമീപിച്ചു. രണ്ടുവർഷം മുൻപ് കടുവ പിടിച്ച ആടിനുള്ള നഷ്ടപരിഹാരം ലഭിക്കാത്ത കാര്യം നാട്ടുകാർ ചൂണ്ടിക്കാട്ടി. വനാതിർത്തി സംരക്ഷിക്കുന്നതിന് റിങ് റോഡ് നിർമ്മിക്കണമെന്നും ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

കുറച്ച് ഫണ്ട് പഞ്ചായത്ത് ഇതിനായി അനുവദിക്കാം എന്നും ബാക്കി ഫണ്ട് വനം വകുപ്പ് കണ്ടെത്തണമെന്നും വാച്ച് ടവറുകൾ സ്ഥാപിക്കണമെന്നും എല്ലാ ദിവസവും രാത്രി പെട്രോളിങ്ങ് ഉണ്ടാകണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു .വന്യമൃഗങ്ങളെ ഭയന്ന് തൊഴിലുറപ്പ് ജോലികൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും കൃഷിയിടത്തിൽ ഇറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.

കുട്ടികളെ സ്കൂളിൽ പറഞ്ഞു വിടാൻ പോലും ഭയക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്നും അതിനാൽ സമയബന്ധിതമായി വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നിന്ന് ഓടിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മഹേഷ് എന്നിവരും ഡി എഫ് ഒ യുടെ കൂടെ ഉണ്ടായിരുന്നു.

Even not to be livestock on the livestock land on the farmer

Top Stories










News Roundup
GCC News
News from Regional Network
Entertainment News