ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം സംഘടനകൾ സമരത്തിന്

ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം സംഘടനകൾ സമരത്തിന്
Jun 12, 2026 06:51 PM | By PointViews Editor


ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം സംഘടനകൾ സമരത്തിന്.



അസൂയ മൂത്ത അയൽക്കാരൻ്റെ ദിവാസ്വപ്നം എന്ന് ഒരു ടിവി യുടെ പരസ്യവാചകം 1980കളിൽ പത്രങ്ങളിലും അന്നുള്ള ദൂരദർശനിലും ഉണ്ടായിരുന്നു. ഒനിഡ ടിവിയുടെ മലയാളത്തിലെ പരസ്യവാചകമായിരുന്നു അത്. ഒരു ചെകുത്താനാണ് മേൽപ്പറഞ്ഞ പരസ്യവാചകത്തിലെ താരം. ഇതിപ്പോൾ ഡിവൈ എഫ്ഐയും സിപിഎമ്മും ആ പരസ്യം ഏറ്റെടുത്തിരിക്കുകയാണ്. അതീവ കോമഡി നിറഞ്ഞ ഒരു സമരത്തിൻ്റെ നാളുകളാണ് ഡിവൈഎഫ്ഐ ഈ പര്യസ്യത്തിലൂടെ പ്രാവർത്തികമാക്കുന്നത്. ആ അസൂയ മൂത്ത അയൽക്കാരൻ സി പി എമ്മുകാരനാണ് എന്നവർ പ്രഖ്യാപിക്കുന്നു. ആ പരസ്യവാചകം ഇത്തിരി മാറ്റത്തോടെ - അസൂയ മൂത്ത ഡിവൈഎഫ്ഐയുടെ ദിവാസ്വപ്നങ്ങൾ, സണ്ണി ജോസഫ് രാജി വയ്ക്കുക എന്നാക്കിയാൽ മതി . എന്തിനാണ് രാജിയെന്ന് ചോദിച്ചാലാണ് രസം - സണ്ണി ജോസഫിൻ്റെ കുടുംബത്തിലുള്ളവർക്കെല്ലാം നല്ല മാന്യമായ ജോലിയുണ്ട്,അതു കൊണ്ട് സണ്ണി ജോസഫ് ഉടൻ രാജിവയ്ക്കണം. എന്താ അല്ലേ? ഈ സിപിഎമ്മിൻ്റെ ഒരു ആശയ ദാരിദ്യം എത്ര ഭീകരമാണ് എന്ന് നോക്കണേ. പരാജയം സിപിഎം നേതൃത്വത്തിൻ്റെ പിരിവെട്ടിച്ചെന്ന് ഉറപ്പ്. എന്നാൽ സണ്ണി ജോസഫിനോട് ഇത്രേം അസൂയ ഒക്കെ ഉണ്ടായിട്ടും പിണറായി വിജയൻ്റെ ഭാര്യയുടെ മകൾ തൈക്കണ്ടി വീണ മാസപ്പടി വാങ്ങുന്നുണ്ട്, അതുകൊണ്ട് വിജയൻ രാജി വെക്കണമെന്ന് ലവൻമാർ പറഞ്ഞിട്ടില്ല കേട്ടോ, ഇനി പറയുകയുമില്ല എന്ന് മാത്രമല്ല ചിന്തിക്കുക പോലും ചെയ്യില്ല, പാപം കിട്ടും. ലോകമാകെ വിളങ്ങുന്ന വിധം അഴിമതികളുടെ കാരണഭൂതനായ ഞങ്ങടെയോമന വിജയൻ്റെ ഭാര്യയുടെ മകളല്ലേ വീണ, വാങ്ങിക്കോട്ടെ എന്ന ന്യായം. അത് പക്ഷെ സണ്ണി ജോസഫിൻ്റെ വീട്ടിൽ ഉള്ളവർക്ക് ജോലി കിട്ടുന്ന കാര്യത്തിൽ എങ്ങനെ ബാധകമാകും? .ആകില്ല. തൈക്കണ്ടി വീണ കരിമണൽ കർത്തയെന്ന കുത്തുക ബൂർഷയുടെ കൈവശമുള്ള, സർക്കാരിനേയും നാട്ടുകാരെയും പറ്റിച്ചുണ്ടാക്കിയ പണത്തിൽ നിന്ന് തൊഴിലാളി വർഗ്ഗത്തിന് വേണ്ടി ചോർത്തിയെടുത്ത് പോക്കറ്റിൽ വച്ചതാണ്. അല്ലാതെ സണ്ണി ജോസഫിന്റെ കുടുംബക്കാരെ പോലെ രാപകൽ കൃഷിയിടത്തിൽ അധ്വാനിച്ച് അതിൽ നിന്നുണ്ടായ കാശുകൊണ്ട് മക്കളെ പഠിപ്പിച്ചു നല്ല വിദ്യാഭ്യാസം കൊടുത്ത് ജോലിയാക്കെ വാങ്ങുന്നതുപ്പോലെ തരംതാണ പരിപാടിയല്ല. തൈക്കണ്ടി വീണ നടത്തിയത് തൊഴിലാളി വർഗ്ഗ വിപ്ലവമാണ്. അല്ലാതെ, പഠിച്ച് ജോലി വാങ്ങുന്ന മോശം ഏർപ്പാടല്ല. സ്കൂളിനും കോളേജിലും പോയാൽ മറ്റു കുട്ടികൾക്ക് പഠിക്കാൻ അവസരം കൊടുക്കാത്ത വിധത്തിൽ സമരങ്ങളും അക്രമങ്ങളും നടത്താൻ എസ്എഫ്ഐ പിള്ളേരെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. അവരെക്കൊണ്ട് അതിന് സാധിച്ചില്ലെങ്കിൽ പഠിക്കാൻ ചെല്ലുന്നവരെയും യുവാക്കളെയും ഒരു വഴിയാക്കാൻ ഡിവൈഎഫ്ഐയെയും സിഐടിയു വിനെയും ഒക്കെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ എല്ലാം കണ്ണുവെട്ടിച്ചാണ് സണ്ണി ജോസഫിന്റെ കുടുംബക്കാരായ കുട്ടികൾ പഠിച്ച് വിജയിച്ച് യോഗ്യത നേടി ജോലിയൊക്കെ വാങ്ങുന്നത്.അങ്ങനെ വാങ്ങിയാൽ അത് അടിസ്ഥാന വർഗ്ഗത്തിനും തൊഴിലാളിവർഗ സർവാധിപത്യത്തിനും എതിരാണെന്ന് കാറൽ മാക്സ് മുത്തപ്പൻ പണ്ടേ പറഞ്ഞിട്ടുള്ളതാണ് . അങ്ങനെ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും സിഐടിയുവിന്റെയും അവരുടെ എല്ലാം അമ്മച്ചിയായ സിപിഎമ്മിന്റെയും തടസ്സങ്ങളെയും ഭീഷണികളെയും മറികടന്ന് സണ്ണി ജോസഫിന്റെ കുടുംബക്കാർ കൃഷി ചെയ്യാൻ പാടുണ്ടോ? കുട്ടികളെ പഠിപ്പിക്കാൻ പാടുണ്ടോ? അവർക്ക് ജോലി കിട്ടാൻ പാടുണ്ടോ? ഇല്ല ഇല്ല ഇല്ല ഇല്ല . അത് അനുവദിച്ചുകൊടുക്കാൻ പാടില്ല. അതാണ് പാർട്ടി ലൈൻ. അതാണ് ഡിവൈഎഫ്ഐ ലക്ഷ്യം അതാണ് എസ്എഫ്ഐയുടെ മുദ്രാവാക്യം അതാണ് സിഐടിയു തൊഴിൽ.ഈ വളിച്ച ന്യായീകരണമാണ് കുറച്ച് ദിവസമായി കേരളത്തിൽ സി പി എം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

നല്ലൊരു കർഷകൻറെ മകനായി പിറന്ന്, പാടത്തും പറമ്പിലും കഠിനാധ്വാനം ചെയ്തു കാശുണ്ടാക്കി. അതുകൊണ്ട് പോയി പഠിച്ച് ഡിഗ്രിയും നിയമ ബിരുദവും വാങ്ങിയ വ്യക്തിയാണ് അഡ്വക്കേറ്റ് സണ്ണി ജോസഫ്. അദ്ദേഹത്തിൻറെ കുടുംബത്തിൽ എല്ലാവരും തന്നെ കർഷകരും അധ്വാനികളും അതോടൊപ്പം മക്കളെയും കുടുംബക്കാരെയും നല്ല നിലയിൽ വിദ്യാഭ്യാസം കൊടുത്തു വളർത്തുന്നവരും പഠിച്ചു വന്നാൽ ലഭിക്കുന്ന അവസരം ഉപയോഗിച്ച് ജോലിയിൽ പ്രവേശിക്കുന്നവരും ആണ്. അതിൽ എന്താണ് ഡിവൈഎഫ്ഐയും സിപിഎമ്മും ശുംഭൻ ജയരാജനും ഒക്കെ കണ്ടെത്തുന്ന കുറ്റം എന്ന് പൊതുജനത്തിന് ഒന്നു മനസ്സിലാകണ്ടേ ? വേണം, സണ്ണി ജോസഫ് ആകട്ടെ കുടുംബത്തിൽ ജോലിയും വിദ്യാഭ്യാസവും ഉള്ളവരാകട്ടെ അവർ ആരും സണ്ണി ജോസഫ് മന്ത്രി ആയപ്പോഴോ എംഎൽഎ ആയപ്പോഴോ ജോലി വാങ്ങിയവരല്ല. ഇനി അഥവാ എംഎൽഎയോ മന്ത്രിയോ ഡിസിസി പ്രസിഡണ്ടോ കെപിസിസി പ്രസിഡണ്ടോ ഒക്കെയായിരുന്ന കാലത്ത് ബന്ധുക്കൾക്ക് ജോലി കിട്ടിയിട്ടുണ്ടെങ്കിൽ അത് തൈകണ്ടിവീണയ്ക്ക് മാസപ്പടി കിട്ടിയതുപോലെ അല്ല എന്ന് മനസ്സിലാക്കാനുള്ള മിനിമം വിവരവും ബുദ്ധിയും എങ്കിലും വേണ്ടേ? ഏത് ജോലിയും ആകട്ടെ ഒരു മിനിമം യോഗ്യതയൊക്കെ വേണ്ട ജോലി ചെയ്യാൻ? അതിനുള്ള വിദ്യാഭ്യാസം വേണ്ടേ ? വേണം. അത് ഉള്ളതുകൊണ്ടാണ് സണ്ണി ജോസഫിൻ്റെ കുടുംബക്കാർ അത്യാവശ്യം കൊള്ളാവുന്ന ജോലിയൊക്കെ ചെയ്തു ജീവിക്കുന്നത്. നിങ്ങളോ ? പഠിക്കേണ്ടസമയത്ത് പഠിക്കുകയുമില്ല പഠിക്കാൻ സ്കൂളിലോ കോളേജിലോ എത്തുന്ന വരെ പഠിക്കാൻ അനുവദിക്കുകയുമില്ല. നാട്ടിൽ ഇറങ്ങി കല്ലേറും കത്തിക്കുത്തും ഒക്കെയായി നടക്കുകയും ചെയ്യും. എന്നിട്ട് തൈക്കണ്ടി വീണയ്ക്ക് മാസപ്പടി കിട്ടുന്നതിന് ന്യായീകരിച്ച് മെഴുകി കുറെ പരട്ട മുദ്രാവാക്യവും വിളിച്ച് നടക്കുമെന്നല്ലാതെ എന്ത് ഗുണമാണ് നിങ്ങൾ ഈ നാടിനു ചെയ്യുന്നത്? വെറും പൊതു ശല്യങ്ങൾ മാത്രമാണ് നിങ്ങൾ. നിങ്ങളുടെ പാർട്ടിയും പ്രസ്ഥാനവും സാധാരണ ജനത്തിന്റെ സ്വൈര്യ ജീവിതത്തിന് പോലും ഭീഷണിയാണ്. കൊള്ളാവുന്ന പിള്ളേര് പോയി പഠിക്കും, കിട്ടുന്ന അവസരം നോക്കി ജോലി വാങ്ങും. എന്നിട്ട് അധ്വാനിച്ച് ജീവിക്കും. അല്ലാതെ വല്ലവരും പഠിക്കുന്നതും തടസ്സപ്പെടുത്തി വല്ലവരെയും കരിവാരിത്തേച്ച് നാടിനെയും നാട്ടുകാരെയും നശിപ്പിച്ച് നടന്നിട്ട് ജോലിയുള്ളവനെയും അധ്വാനിക്കുന്നവരെ കാണുമ്പോൾ കൊഞ്ഞനം കുത്തുകയും പാഴകാട്ടുകയും കോക്രി കാണിക്കൂകയും പന്തല് കെട്ടി നെഞ്ചത്തലച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തിട്ട് എന്ത് കാര്യമാണ് ഉള്ളത്? ഒരു മിനിമം ലോജിക്ക് ഒക്കെ വേണ്ടേ ഡിവൈഎഫ്ഐ കുഞ്ഞുങ്ങളെ. ഒരു കാര്യവുമില്ല. ഈ മഴയത്ത് തണുപ്പ് അടിച്ച് തൊണ്ടപൊട്ടിച്ച് പനിയും പിടിച്ച് വല്ലവൻ്റേയും കുടുംബം നശിപ്പിക്കാനും ജോലി കളയാനും സ്ഥാനം നശിപ്പിക്കാനും നടക്കാതെ പോയി വല്ല പണിയെടുത്ത് ജീവിക്കാൻ നോക്ക് സിപിഎം കാരാ. ഇനിയെങ്കിലും സ്വന്തം മക്കളെ സ്കൂളിൽ വിട്ട് നേരേ ചൊവ്വേ പഠിപ്പിച്ചു, നല്ല വല്ല ജോലിയും ശരിയായ വഴികളിൽ കൂടെ നേടി മാന്യമായി ജീവിക്കാൻ ഈ ആധുനിക യുഗത്തിലെങ്കിലും അവസരം ഒരുക്കണമെന്നാണ് സിപിഎമ്മിനോട് ഉപദേശിക്കാൻ ഉള്ളത്. അല്ലാതെ വല്ലവനും അധ്വാനിച്ച് ജീവിക്കുന്നത് കണ്ട് വെള്ളവും ഇറക്കി കൊതിയും വിട്ട് അസൂയയും കുശുമ്പുമായി നടക്കാതെ എന്തെങ്കിലുമൊക്കെ നല്ല കാര്യം പഠിച്ച് നാടിനു കൊള്ളാവുന്ന വല്ല ജോലിയും ചെയ്തു ജീവിക്കാൻ നോക്കണം എന്നാണ് ഡിവൈഎഫ്ഐ കാരോടും എസ്എഫ്ഐക്കാരോടും അവരുടെ അമ്മച്ചിയായ സിപിഎം കാരോടും പ്രത്യേകിച്ച് ശുംഭൻ ജയരാജനോടും നാട്ടുകാർക്ക് പറയാനുള്ളത് . ഇക്കാര്യത്തിൽ ഒക്കെ പിണറായി വിജയനെ സമ്മതിക്കണം. അത്യാവശ്യം തട്ടിപ്പും വെട്ടിപ്പും ആരോപണങ്ങളായിട്ടൊക്കെ നേരിടുന്നുണ്ടെങ്കിലും മക്കളെ ഒക്കെ സമരത്തിന് വിടാതെ സ്വതന്ത്രമായി പഠിപ്പിച്ചു മിടുക്കന്മാരായി ജോലിയൊക്കെ വാങ്ങി കൊടുത്താണ് ആ തന്തപ്പടി നടക്കുന്നത്. അതിനിടയിൽ അവരെ വച്ച് ഇച്ചിരി കരിമണൽ മാസപ്പടിയും ലാവലിൻ കേസും ക്യാമറ കേസുമൊക്കെ ഉണ്ടാകുമെന്നല്ലാതെ അവരാരും അണികളുടെ മക്കളെ പോലെ അസൂയ മുഴുത്ത് മഴയും നനഞ്ഞു വെയിലും കൊണ്ട് തെറിയും പുലയാട്ടുമായി നാട്ടിൽ കൂടെ പ്രാകി നടക്കുന്നില്ല. ജയരാജനും നേതാക്കന്മാരും ഒക്കെ ഈ ഡിവൈഎഫ്ഐ പിള്ളേരോടും എസ്എഫ്ഐ പിള്ളേരോടും ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാവരും കുറഞ്ഞത് പിണറായി വിജയൻറെ മക്കളെ പോലെ എങ്കിലും ആകാൻ ശ്രമിക്കാൻ ഉപദേശിക്കണം. അല്ലാതെ ഒരു വക ഒനിഡ ടിവി പരസ്യത്തിലെ അസൂയ മൂത്ത അയൽക്കാരുടെ കൂട്ട് അയൽവക്കത്ത് നല്ല നിലയിൽ ജീവിക്കുന്നവരെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടരുതെന്ന് ഉപദേശിക്കുകയെങ്കിലും ചെയ്യണം.

CPM and DYFI are like the slogan of Onida TV. CPM organizations are protesting with a comedy slogan that Sunny Joseph should resign because his relatives have jobs

Related Stories
കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ ഗാന്ധി

Jun 12, 2026 09:24 PM

കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ ഗാന്ധി

കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ...

Read More >>
നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ തിരിച്ചു കൊടുത്തു?

Jun 11, 2026 04:11 PM

നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ തിരിച്ചു കൊടുത്തു?

നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ...

Read More >>
10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്

Jun 10, 2026 09:14 PM

10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്

10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ്...

Read More >>
മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ് പൊക്കി

Jun 10, 2026 09:30 AM

മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ് പൊക്കി

മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ്...

Read More >>
കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന  ഡ്രോണുമായി വനപാലക സ്‌ക്വാഡ്

Jun 9, 2026 10:42 PM

കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന ഡ്രോണുമായി വനപാലക സ്‌ക്വാഡ്

കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന ഡ്രോണുമായി വനപാലക...

Read More >>
കത്തോലിക്ക സന്നദ്ധ സംഘടനയ്ക്ക് 240 മില്യൻ ഡോളർ സഹായം നൽകി അമേരിക്ക.

Jun 9, 2026 10:31 PM

കത്തോലിക്ക സന്നദ്ധ സംഘടനയ്ക്ക് 240 മില്യൻ ഡോളർ സഹായം നൽകി അമേരിക്ക.

കത്തോലിക്ക സന്നദ്ധ സംഘടനയ്ക്ക് 240 മില്യൻ ഡോളർ സഹായം നൽകി...

Read More >>
Top Stories